ചിന്തന്‍ശിബിരം;പങ്കെടുക്കാനാവാത്തതില്‍ അതീവ ദു:ഖം, എല്ലാം സോണിയയെ ധരിപ്പിക്കും-മുല്ലപ്പള്ളി


കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഒരു നേതാക്കളോടും പ്രവര്‍ത്തകരോടും വ്യക്തിവൈരാഗ്യമില്ല.

മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: താന്‍ കളിച്ചുനടന്ന, തന്റെ വീടുപോലുള്ള കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ശിബിരത്തില്‍ പങ്കെടുക്കാനാവാത്തതില്‍ അതീവ ദുഖമുണ്ടെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പങ്കെടുക്കാത്തതിന്റെ കാരണം സോണിയാഗാന്ധിയെ അറിയിക്കും. അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനാണ് താന്‍, മാധ്യമങ്ങളോടല്ല പാര്‍ട്ടി അധ്യക്ഷയോടാണ് കാര്യങ്ങള്‍ വ്യക്തമാക്കുകയെന്നും മുല്ലപ്പള്ളി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

നിരവധി ഗൗരവമേറിയ വിഷയമാണ് കോഴിക്കോട്ടെ ചിന്തന്‍ശിബരത്തില്‍ ചര്‍ച്ച ചെയ്തത്. 2024-ലേക്കുള്ള കോണ്‍ഗ്രസിന്റെ റോഡ് മാപ്പ തയ്യാറാക്കുന്ന പരിപാടിയായിരുന്നു അത്. അതിലാണ് തനിക്ക് പങ്കെടുക്കാനാവാതിരുന്നത്. ഇത് സംബന്ധിച്ച് ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. യഥാര്‍ഥ വസ്തുതകള്‍ സോണിയാഗാന്ധിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഒരു നേതാക്കളോടും പ്രവര്‍ത്തകരോടും വ്യക്തിവൈരാഗ്യമില്ല. ബാക്കി കാര്യങ്ങളൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Content Highlights: Mullappalli remarks on chindhan sibiram kozhikode

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented