
മുല്ലപ്പള്ളി രാമചന്ദ്രൻ.ഫോട്ടോ: മാതൃഭൂമി
വടകര: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് കാണുന്നതെന്നും ഇതിന് പിന്നില്‍ ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടിനെ സംശയിക്കേണ്ടി വരുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഡല്‍ഹിയില്‍ വെച്ച് അവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ശിവശങ്കര്‍ പുറത്ത് വരാനിരിക്കുകയാണ്, എങ്ങനെയാണ് അദ്ദേഹം കേസില്‍ നിന്നും രക്ഷപ്പെടുന്നത് എന്ന് കേരള പൊതു സമൂഹം ചിന്തിക്കണമെന്നും മുല്ലപ്പള്ളി വടകരയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമുണ്ട്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ കേസ് മുന്നോട്ട് പോവാത്ത അവസ്ഥയാണുള്ളത്. അന്വേഷണം മരവിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പറയുന്നത് അനുസരിക്കുക എന്നതാണ് ഞാന്‍ ചെയ്യുന്നത്. പാര്‍ട്ടി ഇപ്പോള്‍ ആവശ്യപ്പെടുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോവുക എന്നതാണ്. ബാക്കി കാര്യങ്ങളെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. മറിച്ചുള്ള വാര്‍ത്തകളെല്ലാം അസത്യമാണെന്നും അദ്ദേഹം പറഞ്ഞു.മത്സരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു പ്രതികരണം.
ഉമ്മന്‍ചാണ്ടി എവിടെ നിന്നാലും വിജയിച്ചു കയറും. അതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സംശയമില്ല. കോണ്‍ഗ്രസ് വിജയിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന പ്രചാരണമുണ്ടല്ലോയെന്ന ചോദ്യത്തിന് എല്ലാം മാധ്യമ സൃഷ്ടിയാണെന്നും അങ്ങനെയുള്ള ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടി മത്സരിക്കണോ എം.പി സ്ഥാനം രാജിവെക്കണോയെന്ന കാര്യത്തിലെല്ലാം തീരുമാനം എടുക്കേണ്ടത് ലീഗാണ്. അതില്‍ കോണ്‍ഗ്രസ് ഇടപെടുന്നില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..