സി.പി.എമ്മിന്റെ ഏറ്റവും വലിയ ജാഗ്രതക്കുറവ് ധാര്‍ഷ്ട്യക്കാരനെ മുഖ്യമന്ത്രിയാക്കിയത്-മുല്ലപ്പള്ളി


ധാര്‍ഷ്ട്യക്കാരനായ, സര്‍വാധിപതിയായ മുഖ്യമന്ത്രിക്ക് കീഴില്‍ പ്രബുദ്ധകേരളം ശ്വാസം മുട്ടുന്നു. ഇത് പോലെ ജനങ്ങള്‍ വഞ്ചിതരായ കാലഘട്ടം ഉണ്ടായിട്ടില്ല.

മുല്ലപ്പള്ളി രാമചന്ദ്രൻ| ഫോട്ടോ:ഇ.എസ് അഖിൽ മാതൃഭൂമി

കോട്ടയം: എല്ലാ കാര്യത്തിലും ജാഗ്രതക്കുറവ് പറയുന്ന സി.പി.എമ്മിന് പറ്റിയ ഏറ്റവും വലിയ ജാഗ്രതക്കുറവ് ധാര്‍ഷ്ട്യക്കാരനായ ഒരാളെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കിയതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തസ്‌കര സംഘമാണ് കഴിഞ്ഞ നാല് വര്‍ഷക്കാലം കേരളം ഭരിച്ചത്. അവരില്‍ നിന്ന് മോചനം വേണമെന്ന് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായപോലെ വമ്പിച്ച വിജയം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും ഉണ്ടാവുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോട്ടയം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിച്ച് പറഞ്ഞു.

ധാര്‍ഷ്ട്യക്കാരനായ, സര്‍വാധിപതിയായ മുഖ്യമന്ത്രിക്ക് കീഴില്‍ പ്രബുദ്ധകേരളം ശ്വാസം മുട്ടുന്നു. ഇത് പോലെ ജനങ്ങള്‍ വഞ്ചിതരായ കാലഘട്ടം ഉണ്ടായിട്ടില്ല. കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം മുന്നോട്ട് പോവുമ്പോള്‍ മുഖ്യമന്ത്രിയുടെ മാത്രമല്ല അദ്ദേഹത്തിന്റെ ഉപജാപക വര്‍ഗത്തിന്റെ നെഞ്ചിടിപ്പും വര്‍ധിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹത്തിന്റെ ഉപജാപക വര്‍ഗവും കളങ്കിതരായിരിക്കുന്നു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ കുറിച്ചുള്ള അന്വേഷണത്തിന്റെ അടിവേരുകള്‍ മുഖ്യമന്ത്രിയിലേക്കാണ് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പൂര്‍ണമായും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടത് പാര്‍ട്ടി എന്തുകൊണ്ടാണ് തിരിച്ചറിയാത്തതെന്നും മുല്ലപ്പള്ളി ചോദിച്ചു.

ഓരോ ദിവസവും ആരോപണങ്ങള്‍ ഓരോന്നായി വരുമ്പോള്‍ അതില്‍ നിന്നും അതിജീവിക്കാന്‍ വേണ്ടി കയ്യും കാലുമിട്ടടിക്കുന്ന പ്രസ്ഥാനമായി സി.പി.എം മാറിയിരിക്കുന്നു. ഒരു കൊച്ചു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പറയുന്നത് പോലെ പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് സി.പി.എം കേന്ദ്ര നേതൃത്വവുമുള്ളത്, ഒരു ഏകോപനുവമില്ല. സി.പി.എം തളരുമ്പോള്‍ വളരുന്നത് ജനാധിപത്യ മതേതര പ്രസ്ഥാനമല്ല. പകരം ഹൈന്ദവ വര്‍ഗീയ ശക്തികളാണ്. ശബരിമലയുമായി ബന്ധപ്പെട്ട് മത നിരപേക്ഷ മനസ്സുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. മണ്ഡലകാലമായിട്ട് റോഡുകള്‍ പോലും അറ്റകുറ്റപണി നടത്തിയിട്ടില്ല. പോലീസുകാര്‍ക്കുള്ള സൗജന്യ ഭക്ഷണ വിതരണം പോലും നിര്‍ത്തിയവരാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്നും മുല്ലപ്പള്ളി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented