
ബെന്നിച്ചൻ തോമസ്, മുല്ലപ്പെരിയാർ അണക്കെട്ട് | Photo: Mathrubhumi
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരംമുറിക്ക് ഉത്തരവിട്ട ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിന്റെ സസ്പെന്ഷന് പിന്‍വലിച്ചു. സസ്പെന്ഷന് റിവ്യൂ കമ്മിറ്റി ശുപാര്‍ശ പ്രകാരമാണ് നടപടി. ബെന്നിച്ചന് തോമസിന്റെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന സിവില്‍ സര്‍വീസസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങിയെന്നാണ് സൂചന.
മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറിക്ക് അനുമതി നല്‍കിയതിനാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഐ.എഫ്.എസ്. ഉദ്യോഗസ്ഥനും വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചന് തോമസിസിനെ സസ്പെന്‍ഡ് ചെയ്തത്. നവംബര്‍ 11-നായിരുന്നു നടപടി. എന്നാല്‍ സസ്പെന്ഷന് റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ബെന്നിച്ചന് എതിരായ നടപടി പിന്‍വലിച്ചിരിക്കുന്നത്.
ബെന്നിച്ചന് തോമസിന്റെ ഉത്തരവ് പ്രകാരം മരംമുറി നടന്നിട്ടില്ലെന്ന് സസ്പെന്ഷന് റിവ്യൂ കമ്മിറ്റി ചൂണ്ടിക്കാണിച്ചു. മേലില്‍ മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് എടുക്കുന്ന നടപടികള്‍ വനംവകുപ്പു മേധാവിയെയും സര്‍ക്കാരിനെയും അറിയിച്ചാകണം എന്ന ഉപാധിയുടെ അടിസ്ഥാനത്തില്‍ ബെന്നിച്ചനെ തിരിച്ചെടുക്കണമെന്നായിരുന്നു ശുപാര്‍ശ. സസ്പെന്ഷന് റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ ബെന്നിച്ചന് തോമസിന്റെ സസ്പെന്ഷന് പിന്‍വലിച്ചിരിക്കുന്നത്.
നേരത്തെ ബെന്നിച്ചന്റെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എഫ്.എസ്. അസോസിയേഷനും വനംവകുപ്പിലെ ഉദ്യോഗസ്ഥ സംഘനകളും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. സിവില്‍ സര്‍വീസസ് അസോസിയേഷനും സമാന ആവശ്യം ഉന്നയിച്ചിരുന്നു. അതിനിടെ, ഉദ്യോഗസ്ഥതലത്തിലെ മറ്റ് വീഴ്ചകളെക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ റിപ്പോര്‍ട്ടും സര്‍ക്കാരിന് കിട്ടി. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ കാര്യമായ കണ്ടെത്തലുകളോ കുറ്റപ്പെടുത്തലുകളോ ഇല്ലെന്നാണ് സൂചന. ഈ റിപ്പോര്‍ട്ടിലും ഒരു നടപടിയും എടുത്തിട്ടില്ല.
content highlights:mullaperiyar babydam tree felling: bennichan thomas's suspension revoked
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..