ക്വാറി ഉടമകള്‍ 2.16 ഏക്കര്‍ സ്ഥലം കൈക്കലാക്കി കബളിപ്പിച്ചു; ദുരിതത്തിലായി കോരന്‍


കാരശ്ശേരി പഞ്ചായത്തിലെ പൈക്കാടന്‍മല ചേലക്കര കോരന്റെ വീടും സ്ഥലവുമാണ് കരിങ്കല്‍ ക്വാറി ഉടമകള്‍ സൂത്രത്തില്‍ കൈക്കലാക്കിയത്

കട്ടിൽപോലുമില്ലാത്ത വീട്ടിൽ നിലത്തുകിടക്കുന്ന കോരൻ

മുക്കം: പട്ടികവര്‍ഗ വിഭാത്തില്‍പ്പെട്ടയാളുടെ വീടും സ്ഥലവും കരിങ്കല്‍ ക്വാറി ഉടമകള്‍ സൂത്രത്തില്‍ കൈക്കലാക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. റൂറല്‍ പോലീസ് മേധാവി അന്വേഷണംനടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് ഇപ്പോഴും ഫയലില്‍ത്തന്നെ.

കാരശ്ശേരി പഞ്ചായത്തിലെ പൈക്കാടന്‍മല ചേലക്കര കോരന്റെ വീടും സ്ഥലവുമാണ് കരിങ്കല്‍ ക്വാറി ഉടമകള്‍ സൂത്രത്തില്‍ കൈക്കലാക്കിയത്. ഈ ഭൂമിക്ക് പകരം മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് ജണ്ടകെട്ടിയ സ്ഥലം നല്‍കി കബളിപ്പിച്ചെന്നാണ് പരാതി. റൂറല്‍ എസ്.പി.യോട് ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓഗസ്റ്റ് 20-നാണ് മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടത്. ഉത്തരവിറങ്ങി ഒരുമാസം പിന്നിട്ടെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി ഒരു പോലീസുകാരന്‍പോലും കോരനെ തേടിയെത്തിയിട്ടില്ല.



കാരശ്ശേരി പഞ്ചായത്തിലെ പൈക്കാടന്‍ മലയില്‍ മികച്ചവിളവു നല്‍കിയിരുന്ന തെങ്ങും കവുങ്ങും അടങ്ങുന്ന 2.16 ഏക്കര്‍ ഭൂമിയാണ് കോരനുണ്ടായിരുന്നത്. ഈ ഭൂമിയാണ് ക്വാറി വിപുലീകരണത്തിനായി ക്വാറി ഉടമകള്‍ തട്ടിയെടുത്തത്. നിലവില്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ കോരനും കുടുംബവും താമസിക്കുന്ന ഷീറ്റ് മേഞ്ഞ വീടും 49 സെന്റ് ഭൂമിയും വനാതിര്‍ത്തിയോട് ചേര്‍ന്ന രണ്ടേകാല്‍ ഏക്കറോളം സ്ഥലവും ഇവര്‍ക്ക് പകരം നല്‍കിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പൊന്നുംവിലയുള്ള ഭൂമി തട്ടിയെടുത്തത്.

49 സെന്റ് പുരയിടത്തില്‍ അഞ്ച് സെന്റ്് ഭൂമിമാത്രമാണ് കോരന്റെ മൂത്തമകന്‍ സുരേഷിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്. ബാക്കി ഭൂമി ആരുടെ പേരിലാണെന്ന് ഇവര്‍ക്കറിയില്ല. കോരന് ക്വാറി ഉടമകള്‍ നല്‍കിയതായി പറയപ്പെടുന്ന സ്ഥലം വനഭാഗമാണെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ 10 സെന്റ് സ്ഥലം വനത്തിലേക്ക് കയറിയ നിലയിലാണ്. ബാക്കി സ്ഥലം സ്വകാര്യവ്യക്തികളുടെ പേരിലാണ്.

വനാതിര്‍ത്തിയോട് ചേര്‍ന്ന രണ്ടേകാല്‍ ഏക്കറോളം ഭൂമിയില്‍ വനംവകുപ്പ് ജണ്ടകെട്ടിയതിനാല്‍ ആ ഭൂമിയില്‍ കയറാനാകില്ല. വഴിയും വെള്ളവുമില്ലാത്തതിനാല്‍ ബാക്കിയുള്ള ഭൂമിയില്‍ കൃഷിയിറക്കാനുമാകില്ല. 80 കഴിഞ്ഞ കോരനും മക്കളും അവരുടെ കുടുംബവും കൊച്ചുവീട്ടിലാണ് താമസിക്കുന്നത്.

ആസ്മ രോഗിയായ കോരന് കിടക്കാന്‍ കട്ടില്‍പോലുമില്ല. മുഷിഞ്ഞ് കീറിയ പായയില്‍ക്കിടന്ന് കോരന്‍ ചോദിക്കുന്നത് ഒന്നുമാത്രം- ''എന്റെ കണ്ണടയും മുമ്പെങ്കിലും നീതികിട്ടുമോ''.

ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് ജണ്ടകെട്ടിയ സ്ഥലം നല്‍കി കബളിപ്പിച്ചെന്ന പരാതിയില്‍അന്വേഷണം എങ്ങുമെത്തിയില്ല


Content Highlights: mukkam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented