മുഹമ്മദ് റിയാസ് | Photo: facebook.com|PAMuhammadRiyas
തിരുവനന്തപുരം: സി.പി.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയില്‍ അധികാരമാറ്റം വരുന്നു. കേന്ദ്ര-സംസ്ഥാന നേതൃത്വത്തിലാണ് മാറ്റം വരുന്നത്. നിലവില്‍ അഖിലേന്ത്യ പ്രസിഡന്റായ മന്ത്രി മുഹമ്മദ് റിയാസ് സ്ഥാനമൊഴിയും.
സംസ്ഥാന ഫ്രാക്ഷന്‍ യോഗത്തിലാണ് തീരുമാനം. അടുത്തയാഴ്ച ചേരുന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി പുതിയ പ്രസിഡന്റിനെ തീരുമാനിക്കുമെന്നാണ് വിവരം.
സംസ്ഥാന സെക്രട്ടറി എ.എ റഹീം, ജെയ്ക് സി തോമസ് എന്നിവര്‍ ദേശീയ സെന്ററിലേക്ക് മാറും. റിയാസ് സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തില്‍ എ.എ റഹീം പുതിയ ദേശീയ പ്രസിഡന്റാകാനാണ് സാധ്യത. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് സ്ഥാനത്തിരിക്കെയാണ് റിയാസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അധികാരമേറ്റതും.
Content Highlights: Muhammed Riyas to quit post as dyfi national president
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..