പോരായ്മകള്‍ ചൂണ്ടിക്കാണിക്കൂ, തിരുത്തേണ്ടത് തിരുത്തും; 'തൊട്ടറിയാം PWD' യുമായി മുഹമ്മദ് റിയാസ്


പി.എ. മുഹമ്മദ് റിയാസ്| Photo: Mathrubhumi

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുകയെന്ന ലക്ഷ്യവുമായി പുതിയ സംവിധാനം വരുന്നു. തൊട്ടറിയാം പി.ഡബ്ല്യു.ഡി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശോധിക്കാവുന്ന രീതിയിലാണ് പുതിയ സംവിധാനം. മന്ത്രി ഓഫീസില്‍ നിന്ന് ഈ സോഫ്റ്റ്വെയര്‍ സംവിധാനത്തിലൂടെ കേരളത്തിലെ എല്ലാ പൊതുമരാമത്ത് പ്രവൃത്തികളും പരിശോധിക്കാനും പരാതികള്‍ പരിഹരിക്കാന്‍ ഇടപെടാനും കഴിയുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.

നിയമസഭയില്‍ വെച്ച് എംഎല്‍എമാര്‍ക്കായി ഇതിന്റെ പ്രവര്‍ത്തന രീതിയെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. 'തൊട്ടറിയാം PWD' എന്താണെന്നും എങ്ങനെയൊക്കെ ഇതിന്റെ ഉപയോഗം ഗുണകരമാകും എന്നും വിശദമായി തന്നെ ജനപ്രതിനിധികള്‍ക്ക് ക്ലാസിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു. സംശയങ്ങള്‍ ചോദിച്ചും നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചും ഭൂരിപക്ഷം എംഎല്‍എമാരും ക്ലാസില്‍ പങ്കുകൊണ്ടുവെന്നും മന്ത്രി അറിയിച്ചു.

മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

എംഎല്‍എമാര്‍ തൊട്ടറിഞ്ഞു..
ഇനി ജനങ്ങളിലേക്ക് 'തൊട്ടറിയാം PWD'
പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശോധിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് 'തൊട്ടറിയാം PWD'.
നിയമസഭയില്‍ വെച്ച് എംഎല്‍എമാര്‍ക്കായി ഇതിന്റെ പ്രവര്‍ത്തന രീതിയെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. തൊട്ടറിയാം PWD എന്താണെന്നും എങ്ങനെയൊക്കെ ഇതിന്റെ ഉപയോഗം ഗുണകരമാകും എന്നും വിശദമായി തന്നെ ജനപ്രതിനിധികള്‍ക്ക് ക്ലാസിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു. സംശയങ്ങള്‍ ചോദിച്ചും നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചും ഭൂരിപക്ഷം എംഎല്‍എമാരും ക്ലാസില്‍ പങ്കുകൊണ്ടു.
കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ കൂടുതല്‍ സുതാര്യമാക്കുന്ന 'തൊട്ടറിയാം PWD' എന്ന പുതിയ സംവിധാനത്തെ ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാ എംഎല്‍എമാരും സ്വാഗതം ചെയ്തതിന് പ്രത്യേക നന്ദി.
ടെക്‌നോളജിയുടെ ഉപയോഗത്തിലൂടെ പ്രവൃത്തികള്‍ വേഗത്തിലും സുതാര്യമായും നടപ്പിലാക്കാനുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ സംവിധാനം. ജനങ്ങള്‍ക്ക് അവരുടെ നാട്ടിലെ പ്രവൃത്തികള്‍ വിലയിരുത്താനും പരാതികള്‍ പറയാനും, എംഎല്‍എമാര്‍ക്ക് അവരുടെ മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏത് സമയത്തും ലോകത്തിന്റെ ഏത് കോണിലിരുന്നും പരിശോധിക്കാനും സാധിക്കും. മന്ത്രി ഓഫീസില്‍ നിന്നും ഈ സോഫ്റ്റ്വെയര്‍ സംവിധാനത്തിലൂടെ കേരളത്തിലെ എല്ലാ പൊതുമരാമത്ത് പ്രവൃത്തികളും പരിശോധിക്കാനും പരാതികള്‍ പരിഹരിക്കാന്‍ ഇടപെടുവാനും കഴിയും.
ഉദ്യോഗസ്ഥരില്‍ നന്നായി പ്രവര്‍ത്തിക്കുന്നവരാണ് ഭൂരിപക്ഷവും.എന്നാല്‍ അലസന്മാരും,തെറ്റായ പ്രവണതകളുള്ളവരുമുണ്ട്.അവയൊക്കെ വേഗത്തില്‍ നേരിട്ട് കണ്ടെത്തി തിരുത്തുവാനും ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കും.
എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ വകുപ്പിന്റെ പ്രവൃത്തികള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.
'ജനങ്ങള്‍ കാഴ്ച്ചക്കാരല്ല,കാവല്‍ക്കാരാണ്'
ഈ കാഴ്ച്ചപ്പാട് തുടക്കത്തില്‍ തന്നെ സമൂഹവുമായി പങ്ക് വെച്ചിരുന്നു.
വകുപ്പിനെ തൊട്ട് കൊണ്ട് വിമര്‍ശിക്കുവാന്‍ 'തൊട്ടറിയാം PWD' നിങ്ങളെ സഹായിക്കുമെന്ന് MLAമാരോട് പരിപാടിയില്‍ ഞാന്‍ തമാശക്കാണെങ്കിലും സൂചിപ്പിച്ചിരുന്നു.
പറഞ്ഞത് തമാശക്കാണെങ്കിലും അത് വസ്തുതയാണെന്ന് നന്നായി അറിയാം.
വകുപ്പുമായി ബന്ധപ്പെട്ട ഒരു ചെറിയ കാര്യം പോലും ഇതിലൂടെ എല്ലാവരും അറിയും.
ചെറിയ പോരായ്മ പോലും ഇതിലൂടെ
ചൂണ്ടികാട്ടാനാകും.
അതില്‍ തെല്ലും പ്രയാസമില്ല,
വകുപ്പിന് ഒന്നും മറച്ചുവെക്കാനില്ല.
എല്ലാം എല്ലാവരും അറിയണം.
പോരായ്മകള്‍ ചൂണ്ടികാട്ടണം.
തിരുത്തേണ്ടത് തിരുത്തും.
സുതാര്യത വര്‍ദ്ധിപ്പിക്കുന്നത് വകുപ്പിനെ ജനങ്ങളുടെ പിന്തുണയാല്‍ കൂടുതല്‍ പുരോഗതിയില്‍ എത്തിക്കും.
'തൊട്ടറിയാം PWD'
എന്ന പുതിയ സംവിധാനത്തെ ജനങ്ങളും ജനപ്രതിനിധികളും കാര്യക്ഷമമായി ഉപയോഗിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

Content Highlights: muhammed riyas, pwd

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented