കോഴിക്കോട്: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യാജ പേരില്‍ കോവിഡ് പരിശോധന നടത്തിയ സംഭവം വിവാദമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസ്.
വിഷയത്തില്‍ കെ.എസ്.യു നേതാവിനെ മാത്രം കുറ്റം പറയാനാകില്ല. ഇത്തവണ കോണ്‍ഗ്രസിന് ഭരണം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി ഉണ്ടാകില്ലെന്നും അതുകൊണ്ട് കോവിഡ് പ്രോട്ടോക്കോള്‍ ഒന്നും പാലിക്കാതെ സമരാഭാസങ്ങള്‍ നടത്തു എന്നും പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്ന കോണ്‍ഗ്രസ് നേതൃത്വമല്ലേ ഇതില്‍ പ്രധാന പ്രതിയെന്നും റിയാസ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
എം.പിമാരുടേയും എം.എല്‍.എമാരുടേയും നേതൃത്വത്തില്‍ നടന്ന വാളയാര്‍ സമരം പോലുള്ളവ കണ്ടാണ് ഇവരും പഠിക്കുന്നത്. ഇതിപ്പോള്‍ ഒരു സംഭവം കയ്യോടെ പിടിച്ചു. പിടിക്കപ്പെടാതെ പോയ ആള്‍മാറാട്ടങ്ങള്‍,
ആള്‍മാറാട്ട വീരന്മാര്‍ പിന്നീട് നയിച്ച സമരങ്ങള്‍, ആ സമാരങ്ങളിലൂടെ പോലീസിലും മാധ്യമ പ്രവര്‍ത്തകരിലും നാട്ടുകാരിലും, സമരാംഗങ്ങളിലും പടര്‍ന്ന കോവിഡ്. ഇതായിരിക്കും ഏതൊരു മലയാളിയുടെയും ഉറക്കം കെടുത്തുന്ന ചിന്തയെന്നും റിയാസ് പറഞ്ഞു.
Content Highlights:PA Muhammed Riyas Against Congress On KM Abijith Controversy