റോഡിന്റെ നിലവാരം ഉറപ്പാക്കാന്‍ ഓട്ടോമാറ്റിക് പരിശോധനാ ലാബ്- മന്ത്രി മുഹമ്മദ് റിയാസ്


പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തികള്‍ സുതാര്യമാക്കാന്‍ പൊതുമരാമത്ത് വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തും.

മന്ത്രി മുഹമ്മദ് റിയാസ്| ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: റോഡ് പ്രവൃത്തിയുടെ നിലവാരം സ്ഥലത്തെത്തി പരിശോധിക്കാന്‍ ഓട്ടോമാറ്റിക്ക് പരിശോധാനാ ലാബ് ഉടന്‍ വരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം റീജ്യണലുകളിലാണ് ഓട്ടോമാറ്റിക്ക് പരിശോധനാ ലാബ് വരുന്നത്. ഇതിനായി പ്രത്യേകം വാഹനം സജ്ജമാക്കും. ഈ വാഹനമാണ് റോഡ് പണി നടക്കുന്ന സ്ഥലത്തെത്തി പരിശോധന നടത്തുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ സുതാര്യമാക്കാന്‍ പൊതുമരാമത്ത് വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തും. സ്വിച്ചിട്ടാന്‍ ഉടന്‍ കത്തുന്ന തരത്തിലേക്ക് വകുപ്പിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. റോഡ് പ്രവൃത്തികളുമായി ബന്ധപ്പെട്ട പരാതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫീല്‍ഡില്‍ പരിശോധന ശക്തമാക്കും. അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട പല തരത്തിലുള്ള ആക്ഷേപമാണ് ഉയര്‍ന്ന് വരുന്നത്. തകരാത്ത റോഡ് ടാര്‍ ചെയ്യുന്ന പരാതികളും, ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ടെല്ലാം ആക്ഷേപം ഉയരുന്നുണ്ട്. ഇതിലെല്ലാം വിജിലന്‍സ് പരിശോധന ശക്തമാക്കും.

ഉദ്യോഗസ്ഥര്‍ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് ഉണ്ടാവുന്നുണ്ടെന്ന് ഉറപ്പാക്കും. ഇതിനായി പ്രത്യേക പരിശോധനയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിലെത്താനും മറ്റും വാഹന സൗകര്യമടക്കം ഉറപ്പാക്കും. ഓരോ മണ്ഡലത്തിലും റോഡ് നിര്‍മാണ പ്രവൃത്തി പരിശോധനയ്ക്ക് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Content Highlights : Automatic testing lab would be set up soon to check the quality of roads says P. A. Mohammed Riyas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented