സവര്‍ക്കറുടെ ജന്മദിനത്തിലാണോ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത്? - മന്ത്രി റിയാസ്


1 min read
Read later
Print
Share

പി.എ മുഹമ്മദ് റിയാസ്‌ മാധ്യമങ്ങളോട് സംസാരിക്കുന്നു

കാസര്‍കോട്: വായ്പാ പരിധി വെട്ടി കുറച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് കേരളത്തിലെ ജനങ്ങളെ കഴുത്ത് ഞെരിച്ചു കൊല്ലുന്നതിന് തുല്യമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര മനോഭാവമാണ് അത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

8000 കോടി രൂപയാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. 32000 കോടിയാണ് ആവശ്യപ്പെട്ടതെങ്കിലും കിട്ടിയില്ല. കഴിഞ്ഞ തവണ കിട്ടിയ 23000 കോടിയില്‍ നിന്ന് 8000 കുറയ്ക്കുമ്പോള്‍ 15,000 കോടിയായി കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

സവര്‍ക്കറുടെ ജന്മദിനത്തിനാണ് പാര്‍ലമെന്റ് ഉദ്ഘാടനം വച്ചിരിക്കുന്നതെന്ന് റിയാസ് പറഞ്ഞു. സവര്‍ക്കറെ പോലെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്ത വ്യക്തിയുടെ ജന്മദിനത്തിലാണോ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ എല്ലാമായ പാര്‍ലമെന്റിന്റെ ഉദ്ഘാടനം നടത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചു. അത് രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കെടുത്ത് ജീവന്‍ ത്യജിച്ച വ്യക്തികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം എല്ലാവിധത്തിലും വിവാദമായിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഭരണഘടനയില്‍ പറയുന്നത് പാര്‍ലമെന്റ് എന്ന് പറഞ്ഞാല്‍ രാജ്യസഭയും ലോക്സഭയും പ്രസിഡന്റും അടങ്ങുന്നതാണെന്നാണ്. എന്നാല്‍ ഇവിടെ പ്രസിഡന്റിനെ ഒഴിവാക്കുന്നു. പിന്നാക്ക വിഭാഗത്തില്‍ നിന്നൊരു പ്രസിഡന്റ് എന്ന രീതിയില്‍ പ്രകടനപരമായ ഒരു തീരുമാനമെടുത്തത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Muhammed Riyas against inaugrating parliament on savarkars birthday

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vn vasavan

കരുവന്നൂര്‍: ആധാരങ്ങള്‍ ED കൊണ്ടുപോയി, തിരികെക്കിട്ടാതെ എങ്ങനെ പണംകൊടുക്കും? സഹകരണമന്ത്രി

Sep 28, 2023


mk kannan

1 min

വിറയല്‍ കാരണം ചോദ്യംചെയ്യല്‍ നിര്‍ത്തിവെച്ചന്ന് ഇ.ഡി; ഔദാര്യമുണ്ടായിട്ടില്ലെന്ന് എം.കെ കണ്ണന്‍

Sep 29, 2023


conflict

കോതമംഗലത്ത് നബി ദിനാഘോഷത്തില്‍ ഭക്ഷണ വിതരണത്തിനിടെ കൂട്ടയടി; പോലീസ് കേസെടുത്തു

Sep 29, 2023


Most Commented