അലംഭാവം വെച്ചുപൊറുപ്പിക്കില്ല, നിലയ്ക്ക് നിര്‍ത്തും; വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി


മന്ത്രി മുഹമ്മദ് റിയാസ് പരിശോധന നടത്തുന്നു

കൊല്ലം: ഉദ്യോഗസ്ഥരുടെ അലംഭാവത്തില്‍ ക്ഷുഭിതനായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഉദ്യോഗസ്ഥര്‍ ഒത്തുകളിയ്ക്കുകയാണെന്നും കൂട്ടനടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ശബരിമല റോഡുകളുടെ പരിശോധനയ്ക്കായി ബുധനാഴ്ച ഉച്ചയോടെ കൊല്ലം പത്തനാപുരത്ത് എത്തിയ മന്ത്രി നഗരഹൃദയത്തിലെ റോഡ് തകര്‍ന്നുകിടക്കുന്നത് കണ്ടതോടെയാണ് ക്ഷുഭിതനായത്. റോഡ് നിര്‍മാണത്തിന്റെ ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥന്റെ തൊലിക്കട്ടിയ്ക്ക് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കാമെന്നും ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താനറിയാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ജനങ്ങളുടെ ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങിയിട്ട് ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ എങ്ങനെ ജോലി ചെയ്യിക്കണമെന്ന് സര്‍ക്കാരിനറിയാം. ധിക്കാരപരമായ സമീപനമാണ് ഉദ്യോഗസ്ഥരുടേതെന്നും ഗുരുതരമായ അലംഭാവം വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. അനാസ്ഥ കാണിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മന്ത്രി ശകാരിക്കുകയും ചെയ്തു. അടിയന്തരമായി റോഡിലെ കുഴിയടച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.



വൈകുന്നേരത്തോടെ റോഡിലെ കുഴികള്‍ അടയ്ക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കരാറുകാരും ഉറപ്പുനല്‍കിയതായി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിലേക്ക് സാധാരണ ഭക്തര്‍ വരുമ്പോള്‍ റോഡ് മോശമാണെന്ന പരാതി ഉന്നയിക്കാറുണ്ട്. അത് പരിഹരിക്കാനാണ് വളരെ നേരത്തെ തന്നെ ഇത്തരത്തിലൊരു നിലപാടെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരോട് ശബരിമലയിലേക്കുള്ള റോഡുകളിലൂടെ സഞ്ചരിച്ച് റിപ്പോര്‍ട്ട് നല്‍കാനാവശ്യപ്പെട്ടതായും എന്നാല്‍ പരാതി പരിഹരിച്ചതായുള്ള റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും എന്നാല്‍ നേരിട്ടുള്ള പരിശോധനയില്‍ കാര്യങ്ങള്‍ കൃത്യമായി മനസിലായതായും റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

Content Highlights: Muhammad Riyas, raises against, PWD officers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented