
മുഹമ്മദ് റിയാസ്
ആലപ്പുഴ: ദേശീയപാത 66 ന്റെ നവീകരണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി നൽകിയ കത്തു കിട്ടിയെന്ന് പൊതുമരാമത്ത് മന്ത്രി സ്ഥിരീകരിച്ചു. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തുനൽകിയിട്ടുണ്ടെന്നും റിയാസ് വ്യക്തമാക്കി.
ഇക്കാര്യത്തിൽ അടിയന്തരപരിഹാരമുണ്ടാക്കുമെന്നും മന്ത്രിയായിരുന്നപ്പോൾ ജി.സുധാകരൻ റോഡ് നവീകരണത്തിൽ മികച്ച ഇടപെടൽ നടത്തിയിരുന്നെന്നും റിയാസ് പ്രതികരിച്ചു.
എന്നാൽ തന്റെ കത്ത് ദുർവ്യാഖ്യാനം ചെയ്തെന്ന് ആരോപിച്ച് എ.എം ആരിഫ് രംഗത്തെത്തി. "കാലാവധി കഴിയും മുമ്പ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് നല്ല ഉദ്ദേശത്തോടെ കത്തു നൽകിയത്." ദയവായി ദുർവ്യാഖ്യാനം ചെയ്യരുതെന്നും ആരിഫ് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് ജി.സുധാകരനെതിരെ സി.പി.എം അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ആരിഫിന്റെ ആരോപണം കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവയ്ക്കുന്നത്. ആലപ്പുഴ ജില്ലയിൽ പാർട്ടിക്കകത്തെ വിഭാഗീയത ഇതോടെ വീണ്ടും ചർച്ചയാവുകയാണ്.
Content Highlights: Muhammad Riyas acknowledged Arif's letter on NH 66 reconstruction corruption
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..