പ്രതീകാത്മക ചിത്രം | ഫോട്ടോ മാതൃഭൂമി
കോഴിക്കോട്: എംഎസ്എഫ് നേതാവ് കെ.ടി. നവാസിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത് പാര്‍ട്ടിയെന്ന് മുന്‍ ഹരിതാനേതാവ് ഹഫ്‌സാമോള്‍. പ്രശ്‌നങ്ങള്‍ ഈ നിലയിലേക്ക് വഷളാക്കിയതിന്റെ പൂര്‍ണ ഉത്തരാവാദിത്തം പാര്‍ട്ടിക്കാണ്. രമ്യമായി പരിഹരിക്കേണ്ട ഒരു കാര്യമായിരുന്നിട്ടും പാര്‍ട്ടി അത് ചെയ്യാതിരുന്നത് കൊണ്ടാണ് കാര്യങ്ങൾ ഇന്നത്തെ തലത്തിലേക്ക് എത്തിയത്.
ഞാന്‍ തെറ്റുചെയ്തിട്ടില്ല എന്നുതന്നെയാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് നവാസ് ഇപ്പോഴും പറയുന്നത്. തന്റെ ഭാഗത്ത് തെറ്റുണ്ടായെന്നും ഖേദപ്രകടനം നടത്തണമെന്നും പാര്‍ട്ടി നേതൃത്വം പറഞ്ഞ കാര്യത്തിലാണ് നവാസ് ഇപ്പോഴും കളവ് ആവര്‍ത്തിക്കുന്നത്. അറസ്റ്റ് കൊണ്ട് എല്ലാം ആയില്ലെന്നും അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും ഹഫ്‌സാമോള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
content highlights: msf president kt navas arrest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..