കോഴിക്കോട്: ആശയപരമായ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായുള്ള വ്യക്തിബന്ധം ഊഷ്മളവും ഹൃദ്യവുമായിരുന്നു എന്ന് എം.പി. വീരേന്ദ്രകുമാര്‍ എം.പി.

'ദീര്‍ഘകാലമായുള്ള ബന്ധമായിരുന്നു ഞങ്ങളുടേത്. ഏറ്റവും അവസാനം കണ്ടപ്പോള്‍ അദ്ദേഹത്തിന് തീരെ വയ്യായിരുന്നു. സ്‌നേഹം ഒട്ടും ചോരാത്ത വാക്കുകളില്‍ ജെയ്റ്റ്‌ലി പറഞ്ഞു: 'ഇന്‍ഫെക്ഷന്‍ ഉണ്ടാകാം എന്നതിനാല്‍ ഹസ്തദാനം ചെയ്യാന്‍ സാധിക്കാത്തതില്‍ എനിയ്ക്ക് ഖേദമുണ്ട്'. 

എപ്പോഴും ഞങ്ങള്‍ പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയും മാത്രമേ പെരുമാറിയിരുന്നുള്ളൂ. ജെയ്റ്റ്‌ലി എന്ന വ്യക്തി എന്നും എന്നില്‍ ജീവിക്കുന്ന ഓര്‍മ്മയായി തുടരും' - എം.പി വീരേന്ദ്രകുമാര്‍ എം.പി അനുസ്മരിച്ചു.

content highlights: MP Veerendra Kumar MP ,Arun Jaitley