തിരുവനന്തപുരം: ജെഡിയു യുഡിഎഫ് വിട്ടുപോവുന്നുവെന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. ജെഡിയു മുന്നണി വിടുന്നതിനെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും എംഎം ഹസന്‍ പ്രതികരിച്ചു. 

പടയൊരുക്കം യാത്ര കൊല്ലത്തെത്തിയപ്പോള്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പോലും ജെഡിയുവിനെ പ്രതിനിധീകരിച്ച് കെ.പി മോഹനന്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

നീതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി തുടരില്ലെന്ന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് എം.പി വീരേന്ദ്രകുമാര്‍ എം.പി പ്രതികരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഹസ്സന്‍.

അതേസമയം ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളോ സൂചനകളോ ലഭിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അറിയാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.