'തലതിരിഞ്ഞ പരിഷ്‌കാരം', കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാലിറ്റി ആകില്ല- മുരളീധരന്‍


മാതൃഭൂമി ന്യൂസ് 

കെ. മുരളീധരൻ | Photo: Mathrubhumi

തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ മുസ്‌ലിം ലീഗിനെ പിന്തുണച്ച് കെ. മുരളീധരന്‍ എം.പി. ക്ലാസുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാലിറ്റി ആകില്ലെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ ആ രീതിയിലുള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ലെന്നും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ പരിഷ്‌കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്ക് സുരക്ഷിതത്വം വര്‍ധിപ്പിക്കാനാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിനു പകരം ക്ലാസില്‍ ഒരുമിച്ച് ഇരുത്തിയാലൊന്നും ജെന്‍ഡര്‍ ഇക്വാലിറ്റി ആവില്ലെന്ന് മുരളീധരന്‍ പറഞ്ഞു. അതൊക്കെ ചിലരുടെ നയങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരാണ്. ഇതൊരു തലതിരിഞ്ഞ പരിഷ്‌കാരമാണ്. ഇത് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടില്ല. അത് മുസ്‌ലിം ലീഗിന്റേത് മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ ആ രീതിയിലുള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. ഇതൊക്കെ ആവശ്യമില്ലാത്ത കാര്യങ്ങളാണ്. നിലവിലുള്ള സിസ്റ്റം തന്നെ നന്നായിട്ട് പോകുന്നുണ്ടല്ലോ. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു തലതിരിഞ്ഞ പരിഷ്‌കാരം- മുരളീധരന്‍ ആരാഞ്ഞു.



Content Highlights: mp k muraleedharan on gender neutral issue, extends support to stand of muslim legue

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented