കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മകനെ തുണിയുരിഞ്ഞു പരിശോധിച്ചു; ആരോപണവുമായി അബ്ദുള്‍ വഹാബ് എം.പി.


മാതൃഭൂമി ന്യൂസ്

അബ്ദുൾ വഹാബ് എം.പി., തിരുവനന്തപുരം വിമാനത്താവളം| Photo: Mathrubhumi news screengrab

തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി രാജ്യസഭാ എം.പി. അബ്ദുള്‍ വഹാബ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് തന്റെ മകനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തുണിയുരിഞ്ഞു പരിശോധിച്ചെന്നാണ് എം.പിയുടെ ആരോപണം. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന് എം.പി പരാതി നല്‍കി. നവംബര്‍ ഒന്നിനായിരുന്നു പരാതിക്ക് ആധാരമായ സംഭവം.

കള്ളക്കടത്തുകാരനാണെന്ന് കരുതി, തന്റെ മകനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് വിവസ്ത്രനാക്കി പരിശോധിച്ചെന്നാണ് എം.പിയുടെ പരാതി. എം.പിയുടെ മകനാണെന്ന് അറിയിച്ചിട്ടും മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ ആശുപത്രിയിലെത്തിച്ച് ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടോയെന്നറിയാനുള്ള എക്സ്റേ പരിശോധനയും നടത്തി. പിന്നീട് കുറ്റക്കാരന്‍ അല്ലെന്ന് ബോധ്യപ്പെട്ടതോടെ വിട്ടയക്കുകയായിരുന്നു.



കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എം.പി. കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുള്ള അധികാരത്തിന് പരിധിയുണ്ടെന്നും എം.പി. അഭിപ്രായപ്പെട്ടു. സംഭവത്തില്‍ വിശദീകരണവുമായി കസ്റ്റംസും രംഗത്തെത്തി. ഇതേ പേരിലുള്ള മറ്റൊരു യാത്രക്കാരനെ ലക്ഷ്യം വെച്ചുള്ള പരിശോധനയായിരുന്നു എന്നും എം.പി. ആരോപിച്ചതു പോലെയുള്ള മോശം പെരുമാറ്റം തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നുമാണ് കസ്റ്റംസ് നല്‍കുന്ന വിശദീകരണം.

Content Highlights: mp abdul vahab, customs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented