പ്രധാനമന്ത്രി കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നു, പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം- എ.എ റഹീം


2 min read
Read later
Print
Share

എ.എ റഹീം, ദ കേരള സ്റ്റോറിയുടെ പോസ്റ്റർ, പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സംഘപരിവാര്‍ ആസൂത്രണത്തിന്റെ ഭാഗമാണ് 'ദി കേരളാ സ്റ്റോറി' എന്ന സിനിമയെന്ന് എം.പി എ.എ. റഹീം. സിനിമയെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന അക്കാര്യം വ്യക്തമാക്കുന്നതാണെന്നും എ.എ റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രാജ്യത്ത് വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട പ്രധാനമന്ത്രി അതിനെ ന്യായീകരിക്കുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പു പറയണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു.

കേരളത്തിലെ തീവ്രവാദ ഗൂഢാലോചന ഈ സിനിമയിലൂടെ വെളിപ്പെടുത്തുന്നുണ്ടെന്ന് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് എ.എ റഹീമിന്‍റെ വിമർശനം.

എ.എ റഹീമിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
'ദ കേരള സ്റ്റോറി' എന്ന വിദ്വേഷ സിനിമയെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്.ഇതോടെ ഈ വിദ്വേഷ സിനിമയ്ക്ക് പിന്നില്‍ ആരാണെന്ന് ഏവര്‍ക്കും മനസ്സിലായല്ലോ?? കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും,സംസ്ഥാനത്ത് വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും രാജ്യത്തെ സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണമാണ് ഈ സിനിമ.

രാജ്യത്തിന്റെ മതസൗഹാര്‍ദത്തെ പോലും ചോദ്യം ചെയ്യുന്ന,വിദ്വേഷവും വെറുപ്പും പ്രസരിപ്പിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്.വിദ്വേഷ പ്രസംഗങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും പ്രോത്സാഹിപ്പിക്കരുതെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവിന് പ്രധാനമന്ത്രി നല്‍കുന്ന ബഹുമാനം എത്രയാണെന്ന് കൂടി ഇതില്‍നിന്ന് വ്യക്തമാകുന്നു.

രാജ്യത്ത് വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട പ്രധാനമന്ത്രിയാണ് അതിനെ ന്യായീകരിക്കുന്നതെന്ന് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്.പ്രധാനമന്ത്രിസ്ഥാനം ഭരണഘടനാപരമായ പദവിയാണ്.

ആ പദവിയില്‍ ഇരുന്ന് അദ്ദേഹം വിദ്വേഷ സിനിമയുടെ പ്രചാരകനാകരുത്. വസ്തുതാപരമല്ലാത്ത പച്ചനുണകള്‍ പ്രധാനമന്ത്രി പദത്തിലുരുന്നു പറയരുത്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം, കേരളത്തോടുള്ള ശ്രീ നരേന്ദ്രമോഡിയുടെ നിലപാട് നേരത്തെ തന്നെ വ്യക്തമായിട്ടുള്ളതാണ്.സോമാലിയോട് കേരളത്തെ ഉപമിച്ച പ്രധാനമന്ത്രി ഇപ്പോള്‍ മറ്റൊരു തലത്തില്‍ കേരളത്തെ അപമാനിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കുകയാണ്.കേരളത്തിന്റെ യഥാര്‍ത്ഥ ചിത്രം ഇതല്ലെന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ട്.എന്നിട്ടും ഒരു വിദ്വേഷ സിനിമയെ മുന്‍ നിര്‍ത്തി ഈ അഭിമാനകരമായ കേരളത്തെ അപമാനിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.പ്രസ്താവന പിന്‍വലിച്ചു
പ്രധാനമന്ത്രി കേരളീയരോട് മാപ്പ് പറയണം

Content Highlights: mp aa rahim against pm narendra modis remark on controversial movie the kerala story

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
accident

1 min

കനത്ത മഴയ്ക്കിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞു; എറണാകുളത്ത് രണ്ട് യുവഡോക്ടര്‍മാര്‍ മരിച്ചു

Oct 1, 2023


PK Kunhalikutty

1 min

കേന്ദ്ര ഏജന്‍സികള്‍ വ്യാപകമായി അന്വേഷണം നടത്തുന്നത് സഹകരണ മേഖലയെ തളര്‍ത്തും-പി.കെ.കുഞ്ഞാലിക്കുട്ടി

Sep 30, 2023


corruption allegation against health ministers office

1 min

കോഴ ആരോപണത്തിൽ വഴിത്തിരിവ്; ഹരിദാസൻ പണം കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഇല്ല

Sep 30, 2023


Most Commented