തൃശ്ശൂര്‍: മോട്ടോര്‍വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നപക്ഷം ജനുവരി ആറിന് സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്ന് മോട്ടോര്‍വാഹന തൊഴിലാളികള്‍. തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിവിധ സംഘടനകള്‍ ഇക്കാര്യം അറിയിച്ചത്.

ജനുവരി അഞ്ചിന് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ നിയമവിരുദ്ധമാണെന്നും നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണണെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. നിയമ ഭേദഗതി പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തൊഴിലാളികളുടെ പ്രതിഷേധം.