ബ്ലാസ്റ്റേഴ്‌സിന്റെ ബസില്‍ മഞ്ഞ സ്റ്റിക്കര്‍;ഫിറ്റ്‌നസ് റദ്ദാക്കി MVD, കണ്ടെത്തിയത് 5 നിയമലംഘനങ്ങള്‍


ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ബസ്

തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ ടീമിന്റെ ബസിനെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. നിയമവിരുദ്ധമായി ബസിനു പുറത്ത് ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രവും പതിച്ചതിന് ബസിന്റെ ഫിറ്റ്‌നസ് എംവിഡി റദ്ദാക്കി. ടീം ഉപയോഗിക്കുന്ന രണ്ട് ബസുകളില്‍ മഞ്ഞ സ്റ്റിക്കര്‍ പതിച്ച ബസിന്റെ ഫിറ്റ്‌നസാണ് റദ്ദാക്കിയത്.

ബസിന്റെ ടയറുകള്‍ മോശാവസ്ഥയിലാണ്, ജിപിഎസ് സംവിധാനം പ്രവര്‍ത്തിക്കുന്നില്ല എന്നതുള്‍പ്പെടെ ബസില്‍ അഞ്ച് നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും എംവിഡി അറിയിച്ചു. ബസിനു പുറത്ത് ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രവും പതിച്ചതിന് വാഹന ഉടമയില്‍ നിന്ന് നേരത്തെ എം.വി.ഡി വിശദീകരണം തേടിയിരുന്നു. ശനിയാഴ്ച ടീമിന്റെ പരിശീലനത്തിനിടെ പനമ്പള്ളി നഗറില്‍ വച്ചാണ് ബസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.



വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസ്റ്റുകള്‍ക്ക് ഏകീകൃത നിറം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ടൂറിസ്റ്റ് ബസുകളെല്ലാം തന്നെ വെളുത്ത നിറത്തിലേക്ക് മാറ്റണമെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇതനുസരിച്ചാണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്സ് ടീമിന്റെ ബസിനെതിരേയും നടപടിയെടുത്തിരിക്കുന്നത്.

Content Highlights: motor vehicle department canceled the fitness of kerala blasters team bus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented