-
കോട്ടയം: സര്‍ക്കാരിനെതിരായ അവിശ്വസപ്രമേയ ചര്‍ച്ചയില്‍ സ്വതന്ത്രനിലപാട് സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും രാജ്യസഭാ വോട്ടിങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും ജോസ് വ്യക്തമാക്കി.
പി.ജെ. ജോസഫ് വിഭാഗം നല്‍കിയ വിപ്പ് അംഗീകരിക്കില്ല. പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. തങ്ങളെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതാണെന്നും അതിനാല്‍ മുന്നണിക്ക് നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ജോസ് കെ. മാണി പ്രതികരിച്ചു.
അതേസമയം ജോസ് കെ മാണിയുടെ നിലപാട് നിയമാനുസൃതമല്ലെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പിജെ ജോസഫ് പറഞ്ഞു. വിപ്പ് നല്‍കാനുള്ള അധികാരം അധികാരം മോന്‍സ് ജോസഫിനാണ്.
അവിശ്വാസപ്രമേയത്തില്‍ പങ്കെടുക്കണമെന്നും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് ജോസഫ് വിഭാഗത്തുള്ള രണ്ട് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിലെ 5 എംഎല്‍എമാരും ഈ വിപ്പ് പാലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും.
ജോസ് കെ. മാണി വിഭാഗത്തിലെ എംഎല്‍എമാര്‍ക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാനാവില്ല. വിപ്പ് അംഗീകരിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് നിയമസഭയില്‍ അംഗത്വം നഷ്ടമാവും. കൂറുമാറ്റനിരോധന നിയമപ്രകാരം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണ്ട കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പിജെ ജോസഫ് പ്രതികരിച്ചു.
Content Highlights: Motion of no confidence UDF Jose K Mani PJ Joseph
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..