കണ്ണൂർ നഗരസഭയിൽ ഡെപ്യൂട്ടി മേയർക്കെതിരെയുള്ളഅവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ ഭരണകക്ഷി അംഗമായ സലിം പ്രതിപക്ഷ നിരയിൽ (ഇടതു നിന്ന് രണ്ടാമത്). ഫോട്ടോ: സി. സുനിൽകുമാർ
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷിനെതിരേയുള്ള എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി. യുഡിഎഫില്‍നിന്ന് കൂറുമാറിയ ലീഗ് അംഗം കെപിഎ സലീം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് അവിശ്വാസം പാസായത്.
എല്‍ഡിഎഫിനൊപ്പം പി.കെ രാഗേഷ് നിലയുറപ്പിച്ചതോടെയാണ് എല്‍ഡിഎഫിന് കോര്പറേഷന് ഭരണം കിട്ടിയത്. രാഗേഷ് ആറ് മാസം മുമ്പ് യുഡിഎഫിലേക്ക് മടങ്ങിയതോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. രാഗേഷിനെതിരേ അവിശ്വാസം പാസായതോടെ ഇനി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരം വൈകാതെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കും.
കക്കാട് വാര്‍ഡ് കൗണ്‍സിലറായ സലീം കൂറുമാറിയതോടെ കോര്പറേഷന് ഭരണം എല്‍ഡിഎഫിലേക്കെത്തും. ഡെപ്യൂട്ടി മേയര്‍ക്ക് പിന്നാലെ മേയര്‍ക്കെതിരേയും എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരും. നിലവില്‍ 55 അംഗ കൗണ്‍സിലില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തിയിരുന്നത്.
പികെ രാഗേഷിന്റെ ധാര്‍ഷ്ട്യത്തിനെതിരെയാണ് താന്‍ വോട്ട് ചെയ്തതെന്ന് അവിശ്വാസ പ്രമേയം പാസായ ശേഷം കെപിഎ സലീം പറഞ്ഞു. അതേസമയം പണം വാങ്ങിയുള്ള കുതിരക്കച്ചവടമാണ് വോട്ടെടുപ്പില്‍ നടന്നതെന്ന് യുഡിഎഫ് ആരോപിച്ചു.
ലീഗിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച കൗണ്‍സിലറാണ് സലീം. കഴിഞ്ഞ രണ്ട് മാസമായി കെപിഎ സലീം ഒളിവിലായിരുന്നു. ലീഗിന്റെ വിപ്പ് മറികടന്ന് എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതിനാല്‍ സലീമിനെതിരേ നിയമനടപടികളും തുടരും.
content highlights; kannur corporation adiminstration, Motion of no confidence against kannur deputy mayor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..