നവജാത ശിശുവിനെ അമ്മ പാറമടയില്‍ തള്ളി


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

എറണാകുളം: നവജാത ശിശുവിനെ അമ്മ പാറമടയില്‍ തള്ളി. എറണാകുളം ജില്ലയിലെ തിരുവാണിയൂരില്‍ ഇന്നലെയാണ് സംഭവം നടന്നത്. രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതിനെ തുടര്‍ന്ന് കുട്ടിക്കായി പോലീസ് പാറമടയില്‍ പരിശോധന നടത്തി.

പ്രസവ ശേഷം കുട്ടിയെ പാറമടയില്‍ തള്ളുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രസവത്തിനു ശേഷം കുട്ടി മരിച്ചതിനാല്‍ കുട്ടിയെ പാറമടയില്‍ തള്ളുകയായിരുന്നെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പോലീസ് ഈ മൊഴി കണക്കിലെടുത്തിട്ടില്ല. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഏതാനും നാളുകളായി നാലു മക്കളോടൊപ്പമാണ് യുവതി താമസിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രസവം നടന്നതായി ഇവര്‍ ആദ്യം സമ്മതിച്ചില്ലെന്നും പോലീസ് പറഞ്ഞു. സ്‌കൂബ ഡൈവിങ് വിഭാഗം ഉള്‍പ്പെടെ എത്തി പാറമടയില്‍ കുട്ടിക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

Content Highlights: mother throws the newborn baby at the quarry

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented