വിമാനമിറങ്ങിയ ശേഷം കാണാതായെന്ന് മാതാവിന്റെ പരാതി; യുവാവിനെ കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ കണ്ടെത്തി


അനസ്‌

നാദാപുരം: നാലാഴ്ചമുമ്പ് ഖത്തറില്‍നിന്ന് വിമാനമിറങ്ങിയ യുവാവിനെ കാണാതായെന്ന മാതാവിന്റെ പരാതിയില്‍ അന്വേഷണം തുടരുന്നതിനിടെ യുവാവിനെ പോലീസ് കണ്ടെത്തി. ഇയ്യങ്കോട് മഠത്തില്‍ അനസിനെ(25)യാണ് വാഹനപരിശോധനയ്ക്കിടെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇയാളെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി.

സ്വന്തം ഇഷ്ടപ്രകാരം വിവിധസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോെയന്നാണ് അനസ് കോടതിമുമ്പാകെ മൊഴിനല്‍കിയത്. അനസിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെ ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കായപ്പനിച്ചിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന എ.എസ്.ഐ. സജിത്ത് മൊകേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അനസിനെ കണ്ടെത്തിയത്. നാദാപുരത്തേക്ക് ഓട്ടോയില്‍ വരുകയായിരുന്ന അനസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തോടൊപ്പമാണ് അനസ് ഓട്ടോയിലുണ്ടായത്. കേരളത്തിനകത്തും പുറത്തുമായി വിവിധസ്ഥലങ്ങളിലായിരുന്നെന്നാണ് അനസ് പോലീസിനോട് പറഞ്ഞത്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സാമ്പത്തികപ്രയാസം കാരണം കുറച്ചുദിവസം മാറിനിന്നതാണെന്നും അനസ് പോലീസിനോട് പറഞ്ഞു.



ഖത്തറില്‍നിന്ന് നാട്ടിലെത്തിയശേഷം വിവരമൊന്നും ലഭിക്കാതെവന്നതോടെയാണ് മാതാവായ ഇയ്യങ്കോട് കാപ്പാരോട്ട് മുക്ക് മഠത്തില്‍ സുലൈഖ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. പേരാമ്പ്ര സ്വര്‍ണക്കടത്ത് കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

കാണാതായെന്ന് പരാതിനല്‍കിയ സമയത്തും അനസ് വീട്ടുകാരുമായി ബന്ധപ്പെടുന്നുണ്ടെന്ന വിവരം പോലീസിന് നേരത്തേ ലഭിച്ചിരുന്നു. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ടാണ് യുവാവിനെ കാണാതായതെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. കൊടുവള്ളി, മലപ്പുറം ഭാഗങ്ങളില്‍നിന്നുള്ള ചില സംഘങ്ങള്‍ അനസിനെത്തേടി ഇയ്യങ്കോട്, വാണിമേല്‍ ഭാഗത്ത് എത്തിയതായുള്ള വിവരവും പുറത്തുവന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വാസ്തവമൊന്നുമില്ലെന്നാണ് യുവാവ് പോലീസിനോട് വ്യക്തമാക്കിയത്.

എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാന്‍ സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്.

Content Highlights: Mother's complaint that she was missing after landing the plane; The youth was found while traveling


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented