വനംവകുപ്പിന്റെ നമ്പർ ചീറ്റി, രണ്ടാമത്തെ കുഞ്ഞിനെ കൊണ്ടുപോകാന്‍ അമ്മപ്പുലി എത്തിയില്ല


പുലിക്കുട്ടിയെ കൂട്ടിൽ കൊണ്ടുവെക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ പെട്ടിയിലാക്കി കൊണ്ടുവരുന്നു

പാലക്കാട്: അകത്തേത്തറ ഉമ്മിനിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്ന് രണ്ടുദിവസംമുമ്പ് കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിലൊന്നിനെ അമ്മപ്പുലി കൊണ്ടുപോയെങ്കിലും രണ്ടാമത്തെ കുഞ്ഞിനായി അമ്മപ്പുലി എത്തിയില്ല. പുലിയെ പിടികൂടാന്‍ വനംവകുപ്പ് സ്ഥലത്ത് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങാതെയാണ്, കൂട്ടിനകത്തുവെച്ചിരുന്ന രണ്ട് കുഞ്ഞുങ്ങളിലൊന്നിനെ തിങ്കളാഴ്ച രാത്രി കൊണ്ടുപോയത്. രണ്ടാമത്തെ കുഞ്ഞിനെ ഇന്നലെ കൂട്ടില്‍ വെച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ വരെ അമ്മപ്പുലി എത്തിയില്ലെന്ന് വനംവകുപ്പ് അധികൃതര്‍ മനസ്സിലാക്കുന്നത്.

ഇതേത്തുടര്‍ന്ന് അധികൃതര്‍ രാവിലെ അഞ്ചരയോടെ എത്തി കുട്ടിപ്പുലിയെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് വീണ്ടും കുട്ടിപ്പുലിയെ കൂടിനകത്ത് വെച്ചേക്കും. ചൊവ്വാഴ്ച പുലിയുടെ സാന്നിധ്യം കൂടിന് സമീപത്ത് ഉണ്ടായിരുന്നോ എന്നത് ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ ഡിഎഫ്ഒ എത്തി പരിശോധിച്ച ശേഷമേ വ്യക്തമാകൂ. രണ്ടാമത്തെ കുഞ്ഞിനെ പുലി ഉപേക്ഷിച്ചോ എന്നും വനംവകുപ്പ് അധികൃതര്‍ സംശയമുണ്ട്.

എന്നാല്‍ ഞായറാഴ്ചമുതല്‍ നാട്ടില്‍ കാണപ്പെട്ട പുലി നാട്ടുകാരുടെ ഉറക്കംകെടുത്തിത്തുടങ്ങിയിട്ട് മൂന്നുദിവസത്തിലേറെയായി. ഇനിയും വനംവകുപ്പിന് പുലിയെ പിടികൂടാനാവാത്തതില്‍ ആശങ്കയിലായിരിക്കയാണ് നാട്ടുകാര്‍.

ഉമ്മിനി-പപ്പാടി റോഡിലുള്ള മാധവന്‍ എന്നയാളുടെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.

ആഴ്ചകള്‍ മാത്രം പ്രായമായ രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയ ഈസ്ഥലത്ത്, അമ്മപ്പുലിയുണ്ടെന്നും അന്ന് രാത്രിതന്നെ സ്ഥിരീകരിച്ചിരുന്നു. ഉമ്മിനി സ്‌കൂളിലേക്ക് പോകുന്ന കുട്ടികളടക്കം യാത്രചെയ്യുന്ന റോഡരികിലാണ് പുലിയെ കണ്ടെത്തിയ വീടുള്ളത്. മക്കളെ നഷ്ടപ്പെട്ട പുലി ഈ വീടിന് പിറകുവശത്തുള്ള റബ്ബര്‍ എസ്റ്റേറ്റിലേക്ക് പോയതായാണ് കരുതുന്നത്.

പുലിയെ പിടികൂടാന്‍ വനംവകുപ്പ് സ്ഥലത്ത് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങാതെയാണ്, കൂട്ടിനകത്തുവെച്ചിരുന്ന രണ്ട് കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയത്. രണ്ടാമത്തെ പുലിക്കുട്ടിയെ കൊണ്ടുപോവാത്തതിനാല്‍, ഇനിയും അമ്മപ്പുലിയെത്തുമെന്നായിരുന്നു അധികൃതരുടെ നിഗമനം. കൂട് സ്ഥാപിച്ചിട്ടും പുലി കുടുങ്ങാത്തത് പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിച്ചു.

അമ്മപ്പുലിയെ പിടികൂടാന്‍വേണ്ടി തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വനംവകുപ്പ് വലിയകൂട് സ്ഥാപിച്ച് രണ്ട് പുലിക്കുട്ടികളെയും അതിനകത്തുവിട്ടത്. ഇതുകഴിഞ്ഞ് ഒരുമണിക്കൂര്‍ തികയുംമുമ്പേ പുലിയെത്തി ഒരുകുട്ടിയെ കൊണ്ടുപോവുകയായിരുന്നു. പത്തു മണിയോടെ പുലി വരുന്നതിന്റെയും കുട്ടിയെ കടിച്ചുകൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പുലിക്കുട്ടിയെ ചൊവ്വാഴ്ചരാവിലെ ഡി.എഫ്.ഒ. ഓഫീസിലേക്കുമാറ്റി. തുടര്‍ന്ന്, രാത്രി എട്ടുമണിയോടെ വീണ്ടും കൂട്ടിനകത്തുതന്നെ വിടുകയായിരുന്നു. രണ്ടുദിവസംകൂടി സമാനരീതി തുടരാനാണ് തീരുമാനമെന്നും പുലി പിടിയിലായാല്‍ ഉള്‍വനത്തിലേക്ക് മാറ്റുമെന്നും പാലക്കാട് ഡി.എഫ്.ഒ. കുറ ശ്രീനിവാസ് പറഞ്ഞിരുന്നു.

ഞായറാഴ്ച ഉച്ചയോടെയാണ് ഉമ്മിനി-പപ്പാടി റോഡരികിലുള്ള ആളൊഴിഞ്ഞ വീട്ടില്‍നിന്ന് ഒരാഴ്ച പ്രായമുള്ള രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. അമ്മപ്പുലിയെയും കണ്ടതായി പ്രദേശവാസി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് വനംവകുപ്പ് ഞായറാഴ്ചതന്നെ കൂടും നീരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. ഞായറാഴ്ച അര്‍ധരാത്രിയോടെ മൂന്നുതവണ മക്കളെ തേടിയെത്തിയ പുലിയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞു. ഇതേത്തുടര്‍ന്നാണ് തിങ്കളാഴ്ചരാത്രി മറ്റൊരു വലിയകൂട് വനംവകുപ്പ് അധികൃതര്‍ സ്ഥാപിച്ചത്.

Content Highlights : Leopard Cub found in Ummini, Palakkad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented