കൊല്ലത്ത് അമ്മയെയും കുഞ്ഞിനേയും ഇറക്കിവിട്ട സംഭവം;ഭർത്താവിനെതിരെ കേസെടുക്കണമെന്ന് ദേശീയ വനിതാകമ്മിഷൻ


സ്‌കൂള്‍ യൂണിഫോം പോലും മാറാന്‍ കഴിയാതെ നിന്ന കുഞ്ഞിന് അയല്‍ക്കാരാണ് ഭക്ഷണം നല്‍കിയത്. ആറര മണിക്കൂറോളം ഗേറ്റിനു പുറത്തുനിന്ന ശേഷം നാട്ടുകാരുടെ സഹായത്തോടെ മതിലു കടന്ന് വീടിന്റെ സിറ്റൗട്ടിലിരുന്നു രാത്രി കഴിച്ചുകൂട്ടിയത്.

Photo: Screengrab/ Mathrubhumi news

കൊല്ലം: കൊല്ലത്ത് യുവതിയേയും കുട്ടിയേയും ഭർത്താവിന്റെ വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ദേശീയ വനിതാ കമ്മിഷന്റെ ഇടപെടൽ. ഭർത്താവിനെതിരെ എഫ്ഐആർ എടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി. പ്രാഥമികാന്വേഷണത്തിന് ശേഷം അറസ്റ്റ് ചെയ്യാനും ഡിജിപിക്ക് അയച്ച കത്തിൽ ചെയർപേഴ്സൺ രേഖാ ശർമ്മ നിർദേശിച്ചു.

ഭർതൃവീട്ടിൽ താമസിക്കാൻ യുവതിക്കും കുഞ്ഞിനും അവകാശമുണ്ട്. ഇരുവർക്കും സുരക്ഷ നൽകാനും അഞ്ചു ദിവസത്തിനുള്ളിൽ നടപടി എടുക്കാനും ദേശീയ വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു.



കൊട്ടിയം തഴുത്തലയില്‍ ടി.വി അതുല്യയ്ക്കും മകനും നേരെയാണ് ഭര്‍തൃവീട്ടുകാരുടെ ക്രൂരത. അതുല്യയുടെ ഭര്‍ത്താവ് ഗുജറാത്തിലാണ്. വ്യാഴാഴ്ച വൈകിട്ട് 3.30 ഓടെ സ്‌കൂള്‍ വിട്ടു വന്ന മകനെ കൂട്ടാനായി വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ഭര്‍തൃമാതാവായ അജിതാകുമാരി വീടു പൂട്ടിയത്. സ്‌കൂള്‍ യൂണിഫോം പോലും മാറാന്‍ കഴിയാതെ നിന്ന കുഞ്ഞിന് അയല്‍ക്കാരാണ് ഭക്ഷണം നല്‍കിയത്. ആറര മണിക്കൂറോളം ഗേറ്റിനു പുറത്തുനിന്ന ശേഷം നാട്ടുകാരുടെ സഹായത്തോടെ മതിലു കടന്ന് വീടിന്റെ സിറ്റൗട്ടിലിരുന്നു രാത്രി കഴിച്ചുകൂട്ടിയത്. രാത്രി വൈകിയിട്ടു പോലും വീടു തുറന്നു നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായിരുന്നില്ല. വൈദ്യുതിയും വിച്ഛേദിച്ചു.

സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ പീഡനം പതിവാണെന്നും ഇതിനും മുമ്പും ഇത്തരത്തില്‍ വീടിനു പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അതുല്യ പറയുന്നു. സമാനമായ പീഡനങ്ങള്‍ തനിക്കു നേരെയും ഉണ്ടായെന്ന് ആരോപിച്ച് അജിതാകുമാരിയുടെ മൂത്ത മരുമകളായ വിനിയും രംഗത്തെത്തി. ഉപദ്രവം സഹിക്കാതെ വീടു വിട്ടിറങ്ങിയെന്നും ഭര്‍തൃവീട്ടുകാര്‍ക്കെതിരെ നല്‍കിയ കേസ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും വിനി പറഞ്ഞു.

Content Highlights: mother in law threw the young woman and her child out of the house


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented