Image Courtesy: Mathrubhumi news screengrab
തൃശ്ശൂര്‍: പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തി തോട്ടില്‍ തള്ളിയെന്ന കേസില്‍ യുവതി അറസ്റ്റില്‍. മലക്കപ്പാറ പെരുമ്പാറ ആദിവാസി കോളനിയിലെ സിന്ധു(23) ആണ് അറസ്റ്റിലായത്. അവിവാഹിതയാണ് ഇവര്‍. ബുധനാഴ്ച ഉച്ചയോടെയാണ് സിന്ധു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. തൊട്ടുപിന്നാലെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം.
ചൊവ്വാഴ്ച ഉച്ചയോടെ വീട്ടില്‍വെച്ചാണ് സിന്ധു കുഞ്ഞിന് ജന്മം നല്‍കിയത്. ശേഷം രക്തസ്രാവം നില്‍ക്കാതെ വന്നപ്പോള്‍ സമീപത്തെ ആശാ വര്‍ക്കറെ വിളിച്ചു. എന്നിട്ടും രക്തസ്രാവം നില്‍ക്കാതെ വന്നതോടെ ആശാ വര്‍ക്കറുടെ സഹായത്തോടെ സിന്ധുവിനെ ആശുപത്രിയിലേക്ക് മാറ്റി.
ആശാ വര്‍ക്കര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴാണ് സമീപത്തെ തോട്ടില്‍നിന്ന് ഒരു നവവജാതശിശുവിന്റെ മൃതദേഹം ലഭിച്ചത്. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ അതോ കുഞ്ഞ് പ്രസവത്തില്‍ മരിച്ചതാണോ എന്ന വിധത്തിലുള്ള പല അഭ്യൂഹങ്ങളും ബുധനാഴ്ച പടര്‍ന്നിരുന്നു.
എന്നാല്‍, കുഞ്ഞിനെ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് ബുധനാഴ്ച നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ഇതോടെയാണ് സിന്ധുവിനെതിരേ പോലീസ് കേസ് എടുത്തത്. ആലുവ യു.സി. കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് ഇവര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..