മാളയില്‍ പാടത്തെ കുഴിയില്‍ വീണ് അമ്മയും മകളും മുങ്ങിമരിച്ചു


മേരി അനു, ആഗ്ന

തൃശ്ശൂര്‍: മാള പൂപ്പത്തിയില്‍ പാടത്തെ കുഴിയില്‍ വീണ് അമ്മയും മകളും മുങ്ങിമരിച്ചു. മാള, പള്ളിപ്പുറം സ്വദേശി കളപ്പുരയ്ക്കല്‍ ജിയോയുടെ ഭാര്യ മേരി അനു (37) മകള്‍ ആഗ്‌ന (11) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പൂപ്പത്തിയില്‍ താമസിക്കുന്ന ഇവര്‍ ബന്ധുവിന്റെ വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം.

പൂപ്പത്തി ചുള്ളൂര്‍ ക്ഷേത്രം റോഡിലെ പാടത്ത് കൃഷി ആവശ്യത്തിന് എടുത്ത കുഴിയിലാണ്‌ ഇരുവരും മുങ്ങിപ്പോയത്. റോഡില്‍ നിന്നപ്പോള്‍ കുഴിക്കടുത്ത്‌ പോയ ഇളയ കുട്ടിയുടെ ചെരുപ്പ് വെള്ളത്തില്‍ വീഴുകയായിരുന്നു. മകള്‍ വിളിച്ചപ്പോള്‍ റോഡില്‍ നിന്നിരുന്ന മേരി അനു ചെരുപ്പ് എടുക്കുന്നതിന് വേണ്ടി ശ്രമിച്ചപ്പോള്‍ കാല്‍ വഴുതി കുഴിയിലേക്ക്‌ വീഴുകയായിരുന്നു. ഇതുകണ്ടുനിന്ന ആഗ്‌ന അമ്മയെ രക്ഷിക്കാന്‍ ഇറങ്ങിയെങ്കിലും താഴ്ന്നുപോയി.15 അടിയോളം ആഴമുള്ള കുഴിയിലാണ്‌ അപകടം ഉണ്ടായത്. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തി. തുടര്‍ന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും കരയിലേക്ക് കയറ്റിയത്. ഈ സമയത്ത് മേരി അനുവിന് ജീവനുണ്ടായിരുന്നുവെന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Content Highlights: Mother and daughter died after falling into a pit in the field in Thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented