സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം
കോഴിക്കോട്: വടകര സഹകരണ ആശുപത്രിയിലെ ചര്‍മരോഗ വിഭാഗത്തിന്റെ പരസ്യത്തിനായി ഉപയോഗിച്ചത് വിഖ്യാത അമേരിക്കന്‍ നടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം. ആശുപത്രിയുടെ മുന്നില്‍ വച്ച ഫ്‌ളക്‌സ് ബോര്‍ഡിലാണ് ചര്‍മരോഗ പരസ്യത്തില്‍ മോര്‍ഗന്‍ ഫ്രീമാന്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ സൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
ഓസ്‌കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഫ്രീമാന്റെ ചിത്രമാണ് അരിമ്പാറ, പാലുണ്ണി, സ്‌കിന്‍ ടാഗ് എന്നിവയുടെ ചികിത്സയ്ക്കായുള്ള പരസ്യ ബോര്‍ഡിനായി ഉപയോഗിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ആശുപത്രി അധികൃതര്‍ ബോര്‍ഡ് നീക്കം ചെയ്തു.
മോര്‍ഗന്‍ ഫ്രീമന്‍ ആരെന്നുപോലും അറിയാന്‍ ശ്രമിക്കാതെ അദ്ദേഹത്തിന്റെ ഫോട്ടോ സെലക്ട് ചെയ്തത് മലയാളിയുടെ വംശീയ ബോധത്തിന്റെ ഭാഗമായാണെന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ ഇന്നലെയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും ഇക്കാര്യത്തില്‍ പിഴവ് മനസിലായതിനേത്തുടര്‍ന്ന് പരസ്യം നീക്കം ചെയ്തുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
Content Highlights: Morgan Freeman's Picture Used to Promote Skincare Clinic in Vatakara Co-operative Hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..