കൊറോണ; 18 ട്രെയിനുകള്‍ കൂടി റദ്ദാക്കി


തിരുവനന്തപുരം: കോവിഡ് -19 ഭീതിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. 18 ട്രെയിനുകളാണ് മാര്‍ച്ച് 31 വരെ റദ്ദാക്കിയിരിക്കുന്നത്.

എറണാകുളം - കായംകുളം മെമു (Train No.66315)
കായംകുളം - എറണാകുളം മെമു (Train No.66316)
എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍ (Train No.56370 )
ഗുരുവായൂര്‍ - തൃശ്ശൂര്‍ പാസഞ്ചര്‍ ( Train No.56373 )
തൃശ്ശൂര്‍ - കോഴിക്കോട് പാസഞ്ചര്‍ ( Train No.56663)
പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ ( Train No.56366 )
എറണാകുളം- കായംകുളം( കോട്ടയം വഴി) പാസഞ്ചര്‍ ( Train No.56387 E)
ഗുരുവായൂര്‍- തൃശ്ശൂര്‍ പാസഞ്ചര്‍ (Train No.56043)
തൃശ്ശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ ( Train No.56044)
ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ ( Train No.56365)
കോഴിക്കോട്- തൃശ്ശൂര്‍ പാസഞ്ചര്‍ ( Train No.56664)
തൃശ്ശൂര്‍ -ഗുരുവായൂര്‍ പാസഞ്ചര്‍ ( Train No.56374 )
ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ (Train No.56375 )
കൊല്ലം- കന്യാകുമാരി മെമു (Train No.66304)
കന്യാകുമാരി-കൊല്ലം മെമു ( Train No.66305)
കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ് ( Train No.16355)
മംഗലാപുരം- കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ് (Train No.16356 )

എന്നീ ട്രെയിനുകളാണ് മാര്‍ച്ച് 31 വരെ റദ്ദാക്കിയത്. അതോടൊപ്പം ചിലത് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരം സെന്‍ട്രല്‍- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് ( Train No.16302) ഷൊര്‍ണൂര്‍ തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ( Train No.16301) എന്നീ ട്രെയിനുകള്‍ മാര്‍ച്ച് 31 വരെ എറണാകുളം ജങ്ഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനുകള്‍ക്കിടയില്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളു.

കോയമ്പത്തൂര്‍- തൃശ്ശൂര്‍ പാസഞ്ചറിന്റെ ( Train No.56605) ഷൊര്‍ണൂരിനും തൃശ്ശൂരിനും ഇടയ്ക്കുള്ള സര്‍വീസ് റദ്ദാക്കി. ഈ ട്രെയിന്‍ കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ റൂട്ടില്‍ മാത്രമേ മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ രണ്ടുവരെ വരെ സര്‍വീസ് നടത്തുകയുള്ളു.

തൃശ്ശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ (Train No.56603) ട്രെയിന്‍ മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ രണ്ടുവരെ ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളു.

ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ ( Train No.56365) മാര്‍ച്ച് 20ന് എറണാകുളം ടൗണ്‍- പുനലൂര്‍ റൂട്ടിലാകും സര്‍വീസ് നടത്തുക.

Content Highlights: More trains cancelled


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented