Photo: Mathrubhumi
പത്തനംതിട്ട: ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു.
പമ്പയില്‍നിന്ന് നീലിമല അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത പാത തുറക്കും. സന്നിധാനത്ത് രാത്രി വിരിവെക്കാന്‍ ഭക്തര്‍ക്ക് അനുമതി നല്‍കും. 500 മുറികള്‍ ഇതിനായി കോവിഡ് മാനദണ്ഡ പ്രകാരം സജ്ജീകരിച്ചു.
പമ്പാസ്‌നാനം നടത്തുന്നതിനും ബലിതര്‍പ്പണത്തിനും അനുവദിക്കും. എന്നാല്‍ പമ്പയിലെ ജലനിരപ്പ് അനുസരിച്ച് ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇളവുകള്‍ തീരുമാനിച്ചത്.
content highlights: more relaxations for sabarimala pilgrimage
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..