പ്രതീകാത്മകചിത്രം| Photo: Pics 4 news
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഉത്സവങ്ങള്‍ക്കും രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക പരിപാടികള്‍ക്കും തുറന്നയിടങ്ങളില്‍ 300 പേര്‍ക്കും അടഞ്ഞ ഹാളുകളില്‍ 150 പേര്‍ക്കും പങ്കെടുക്കാം.
ഉത്സവങ്ങളില്‍ ആചാരപരമായ കലാരൂപങ്ങള്‍ക്കും അനുമതിയുണ്ട്. അതേസമയം വിവാഹത്തിനും മരണാനന്തര ചടങ്ങിനും തുറന്നയിടങ്ങളില്‍ 200 പേര്‍ക്കും അടഞ്ഞയിടങ്ങളില്‍ 100 പേര്‍ക്കും പങ്കെടുക്കാമെന്ന നിബന്ധന തുടരാനും കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്ന കാര്യം നിലവില്‍ പരിഗണിക്കില്ല. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ വാക്‌സിനേഷന്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടാം ഡോസ് എടുക്കാനുള്ള 70 ലക്ഷം പേര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കാനും നിര്‍ദേശമുണ്ട്.
അതേസമയം സംസ്ഥാനത്ത് തിങ്കളാഴ്ച 2434 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224, കൊല്ലം 163, കോട്ടയം 147, തൃശൂര്‍ 136, ആലപ്പുഴ 83, മലപ്പുറം 83, പത്തനംതിട്ട 76, പാലക്കാട് 68, ഇടുക്കി 63, കാസര്‍കോട് 54, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
content highlights: more relaxation in covid restrictions
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..