തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഡോക്ടർമാരേയും നഴ്സുമാരേയും നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. താല്കാലികമായിട്ടായിരിക്കും നിയമനം.

സംസ്ഥാനത്ത് കൂടുതൽ ആരോഗ്യപ്രവർത്തകരെ ആവശ്യമുണ്ട്. കൂടുതൽ ഡോക്ടർമാരേയും പാരമെഡിക്കൽ സ്റ്റാഫിനെയും താല്കാലികമായി നിയമിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. വിരമിച്ച ഡോക്ടർമാർ, അവധി കഴിഞ്ഞ ഡോക്ടർമാർ ഇവരെ ഇതിനായി ഉപയോഗിക്കും. ആരോഗ്യപ്രവർത്തകരുടെ അഭാവമുണ്ടാകാതിരിക്കാൻ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. ഡോക്ടർമാരേയും നഴ്സുമാരേയും ആവശ്യാനുസരണം നിയമിക്കാം. പഠനം പൂർത്തിയാക്കിയവരേയും സേവനത്തിലേക്ക് കൊണ്ടുവരണം. ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയവരും വേഗം സേവനത്തിലേക്ക് തിരിച്ചുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

Content Highlights:More doctors and paramedical staff will be hired on a temporary basis says CM Pinarayi Vijayan