സ്വപ്‌ന സുരേഷ്, എം. ശിവശങ്കർ, സി.എം. രവീന്ദ്രൻ | Photo: Mathrubhumi
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറുമായുള്ള കൂടുതല്‍ ചാറ്റുകള്‍ പുറത്ത്. സ്വപ്‌ന യു.എ.ഇ. കോണ്‍സുലേറ്റിലെ ജോലി രാജിവെച്ച ശേഷമുള്ള ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. സ്വപ്‌നയ്ക്ക് നോര്‍ക്കയില്‍ ജോലി തരപ്പെടുത്താന്‍ ശിവശങ്കര്‍ ഇടപെട്ടു എന്ന് വ്യക്തമാകുന്ന ചാറ്റുകളാണ് പുറത്തുവന്നത്. ഇതിനായി നോര്‍ക്കയുടെ സി.ഇ.ഒയുമായി ഉള്‍പ്പെടെ ദീര്‍ഘമായ ചര്‍ച്ച നടത്തിയെന്ന് ചാറ്റുകളില്‍ ശിവശങ്കര്‍ അവകാശപ്പെടുന്നു. നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയിലെ ജോലിക്ക് സ്വപ്‌നയായിരിക്കും ഉചിതമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞുവെന്നും ചാറ്റിലുണ്ട്.
നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ യുവ എം.ബി.എ. ബിരുദധാരിയെ ആവശ്യമുണ്ടെന്ന് നോര്‍ക്ക അറിയിച്ചപ്പോള്‍ താന്‍ സ്വപ്‌നയുടെ പേര് നിര്‍ദ്ദേശിച്ചുവെന്ന് ശിവശങ്കര്‍ വ്യക്തമാക്കുന്നതായി ചാറ്റിലുണ്ട്. മുഖ്യമന്ത്രിയുമായടക്കം സംസാരിച്ചുവെന്നും ചാറ്റില്‍ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം നിര്‍ദ്ദേശിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇതിന്റെ പശ്ചാത്തലമറിയാമെന്നും ചാറ്റില്‍ പറയുന്നു. സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിരുന്നുവെന്ന് സി.എം. രവീന്ദ്രനോട് താന്‍ പറഞ്ഞുവെന്നും ചാറ്റില്‍ ശിവശങ്കര്‍ അവകാശപ്പെടുന്നു.

സി.എം. രവീന്ദ്രനുമായി ബന്ധപ്പെട്ട പരാമര്‍ശവും ചാറ്റിലുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്ന് സ്വപ്‌ന രാജിവെച്ചതറിഞ്ഞ് സി.എം. രവീന്ദ്രന്‍ ഞെട്ടി എന്ന് ശിവശങ്കര്‍ പറയുന്നു.
Content Highlights: more chats between m sivasankar and swapna suresh out cm raveendran pinarayi vijayan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..