തിരുവനന്തപുരം: കാഷിക മൊറട്ടോറിയം പ്രഖ്യാപിക്കുന്നതില്‍ ഉത്തരവിറക്കാന്‍ അനുമതി തേടിയുള്ള സര്‍ക്കാരിന്റെ അപേക്ഷ കേന്ദ്ര തിരഞ്ഞടെുപ്പ് കമ്മീഷന് വിടും. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് മൊറട്ടോറിയം അനുവദിച്ചുള്ള ഉത്തരവിറക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്.

വിവിധ കാര്‍ഷിക വായ്പകളില്‍ മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിൽ അനുമതി ലഭിക്കാനുള്ള ഫയല്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സർക്കാർ പിന്നീട് സമർപ്പിച്ചിരുന്നു. ആദ്യം ഈ ഫയലിലെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍  ഫയല്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ ടീക്കാറാം മീണ സര്‍ക്കാരിലേക്ക് തിരിച്ചയയക്കകയായിരുന്നു. എന്നാല്‍ വീണ്ടും സമർപ്പിച്ച  ഫയല്‍ തൃപ്തികരമെന്ന് ടീക്കാറാം മീണ പറഞ്ഞു.കേന്ദ്ര തിരഞ്ഞെടുടുപ്പ് കമ്മീഷന് കൂടുതല്‍ തീരുമാനങ്ങൾക്കായി ഫയൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 മൂന്നാഴ്ച മുമ്പാണ് കാര്‍ഷിക വായ്പകളില്‍ മൊറട്ടോറിയം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.എന്നാല്‍ ഉത്തരവിറക്കാന്‍ വൈകി. അപ്പോഴേക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നു. ഇത് ഉത്തരവിറക്കുന്നതിൽ തടസ്സങ്ങളുണ്ടാക്കി. വൈകിപ്പിച്ചതിൽ ചീഫ് സെക്രട്ടറിക്കടക്കം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. 

content highlights: moratorium, teeka ram meena