600 കോടിയുടെ സ്വത്തുക്കള്‍ വ്യവസായി സര്‍ക്കാരിന് കൈമാറി: പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍


അരവിന്ദ് ഗോയൽ

ലഖ്‌നൗ: മൊറാദാബാദിലെ വ്യവസായിയും ഡോക്ടറുമായ അരവിന്ദ് ഗോയല്‍ തന്റെ മുഴുവന്‍ സ്വത്തും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറി. 600 കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കള്‍ പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടിയാണ് യുപി സര്‍ക്കാരിന് കൈമാറിയത്.

താന്‍ 25 വര്‍ഷം മുമ്പെടുത്ത തീരുമാനമാണിതെന്ന് സ്വത്ത് കൈമാറിയ ശേഷം അരവിന്ദ് ഗോയല്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് മൊറാദാബാദിലെ 50 ഗ്രാമങ്ങള്‍ ദത്തെടുത്ത അരവിന്ദ് ഗോയല്‍ അവിടെയുള്ളവര്‍ക്ക് സൗജന്യ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിരുന്നു. പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവും മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കി നല്‍കുന്നതിനാണിപ്പോള്‍ സ്വത്ത് മുഴുവന്‍ യുപി സര്‍ക്കാരിന് കൈമാറിയത്.

രാജ്യത്തുടനീളം അദ്ദേഹം 100-ലധികം കോളേജുകളും അഭയകേന്ദ്രങ്ങളും അനാഥാലയങ്ങളും നടത്തുന്നു. കോളേജുകളില്‍ നിന്നുള്ള വരുമാനമാണ് അനാഥാലയങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നടക്കം നാല് രാഷ്ട്രപതിമാരില്‍ നിന്ന് സാമൂഹിക സേവനത്തിന് അരവിന്ദ് ഗോയല്‍ അംഗീകാരം നേടിയിട്ടുണ്ട്.

ഭാര്യ റേണു ഗോയലിനും അരവിന്ദിനും രണ്ട് ആണ്‍ മക്കളും ഒരു മകളുമാണ് ഉള്ളത്.

Content Highlights: Moradabad doctor donates property worth Rs 600 crore to UP government

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented