മൂവാറ്റുപുഴ നഗരമധ്യത്തിലെ റോഡില്‍ വന്‍ ഗര്‍ത്തം; ഗതാഗതം വഴിതിരിച്ചുവിട്ടു


സ്വന്തം ലേഖകന്‍

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ്  കച്ചേരിത്താഴം പാലത്തില്‍ നിന്നും ഏകദേശ 10 മീറ്റര്‍  മാറി ഗര്‍ത്തം രൂപപ്പെട്ടത്.

റോഡരികിൽ രൂപപ്പെട്ട ഗർത്തം

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നഗരമധ്യേ റോഡരികില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. കച്ചേരിത്താഴം പാലത്തിനു സമീപമാണ് റോഡരികില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി ഗര്‍ത്തം രൂപപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് കച്ചേരിത്താഴം പാലത്തില്‍ നിന്നും ഏകദേശ 10 മീറ്റര്‍ മാറി ഗര്‍ത്തം രൂപപ്പെട്ടത്. ആയിരക്കണകിനാളുകള്‍ സഞ്ചരിക്കുന്ന എംസി റോഡിനോട് ചേര്‍ന്നാണ് എന്നുള്ളത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.

കച്ചേരിത്താഴത്ത് പുതിയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വ്യാപാരസമുച്ചയത്തിന്റ മുന്നിലെ പാര്‍ക്കിങ് പ്രദേശത്താണ് വലിയ കുഴി രൂപപ്പെട്ടത്. സ്ഥലത്തെ വ്യാപാരികളാണ് ഇത് കണ്ടത്. പെട്ടെന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. പാലവും റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്താണിത്. പാലത്തിനും റോഡിനും അടിയിലേക്ക് ഇറങ്ങിപ്പോകാവുന്ന വിധത്തിലുള്ള കുഴിക്ക് പത്തടിയോളം വിസ്തൃതിയുണ്ട്. വാഹനങ്ങള്‍ വന്നുനിന്ന സമയത്തോ, ആളുകളുടെ സഞ്ചാരസമയത്തോ അല്ല ഗര്‍ത്തം രൂപപ്പെട്ടത്. അപകടസാധ്യത തള്ളിക്കളയാനാവില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി. അപകട സാധ്യത ബോര്‍ഡുകളും മറ്റും സ്ഥാപിച്ചു. പാലം വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

മൂവാറ്റുപുഴയില്‍ 150-ലേറെ കെട്ടിടങ്ങള്‍ വെള്ളത്തില്‍

മൂവാറ്റുപുഴ: കനത്ത മഴയില്‍ മൂവാറ്റുപുഴയാര്‍ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നൂറോളം വീടുകളില്‍ വെള്ളംകയറി. കുട്ടികളും മുതിര്‍ന്നവരുമടക്കം 150 ലേറെപ്പേര്‍ വിവിധ വീടുകളിലും ക്യാമ്പുകളിലുമായുണ്ട്. 2018-ലെ പ്രളയത്തിന്റെ ഓര്‍മയില്‍ വളരെ നേരത്തെതന്നെ പലരും വീടൊഴിയുകയാണ്. മൂവാറ്റുപുഴ പ്രളയ ഭീതിയിലാണ്.

കാളിയാര്‍, തോടുപുഴ, കോതമംഗലം ആറുകള്‍ അപകടകരമാംവിധം നിറഞ്ഞുകവിഞ്ഞു. മൂവാറ്റുപുഴയാറില്‍ അപകടനിലയിലും ഏറെ കൂടുതലാണ് ജലനിരപ്പ്. മൂവാറ്റുപുഴ കുര്യന്‍ മലത്താഴം, ആനിക്കാക്കുടി, ആനച്ചാല്‍, മുറിക്കല്‍, ഇലാഹിയ നഗര്‍, മൂന്നുകണ്ടം, കൊച്ചങ്ങാടി, എട്ടങ്ങാടി, കാളച്ചന്ത തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വീടുകളില്‍ വെള്ളംകയറി. തിങ്കളാഴ്ച രാത്രിമുതല്‍ പുഴയില്‍ നീരൊഴുക്ക് ശക്തമായി. രാവിലെ ആറോടെയാണ് വീടുകളിലേക്ക് വെള്ളംകയറിത്തുടങ്ങിയത്.

ഹോമിയോ ആശുപത്രിയുടെ താഴത്തെനില, പുഴയോര നടപ്പാത, ആനിക്കാക്കുടി റോഡ്, ഇലാഹിയ റോഡ്, ആനച്ചാല്‍ റോഡ്, കോള്‍മാരി എന്നിവ വെള്ളത്തിനടിയിലാണ്.

മൂവാറ്റുപുഴ - കോതമംഗലം റോഡില്‍ കക്കാടാശ്ശേരി പാലത്തിനു സമീപത്തും തൊടുപുഴ റോഡില്‍ മടക്കത്താനത്തും വെള്ളംകയറി. മൂവാറ്റുപുഴ നഗരത്തിന് പുറമെ പായിപ്ര, ആയവന, മഞ്ഞള്ളൂര്‍ ആവോലി, മാറാടി, ഗ്രാമപ്പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും വെള്ളംകയറി. ദേശീയപാതയില്‍ കക്കടാശ്ശേരിയില്‍ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ വാഴപ്പിള്ളി ജെ.ബി. സ്‌കൂള്‍, കടാതി എന്‍.എസ്.എസ്. കരയോഗം ഹാള്‍, കുര്യന്‍മല കമ്യൂണിറ്റി ഹാള്‍, ടൗണ്‍ യു.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് തുറന്നു.

മലങ്കരഡാമിന്റെ ആറ് ഷട്ടറുകളും 120 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ തൊടുപുഴയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. കിഴക്കന്‍ മേഖലയില്‍ മഴ ശക്തിപ്പെട്ടതോടെ കാളിയാറും നിറഞ്ഞൊഴുകി. ഇതോടെ ത്രിവേണീസംഗമതീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. മലങ്കരഡാമിന്റെ ഷട്ടറുകള്‍ 10 സെന്റീമിറ്റര്‍ താഴ്ത്തിയതോടെയാണ് വെള്ളത്തിന്റെ തോത് കുറഞ്ഞത്. ചെറുതോടുകളും പുഴകളും പാടശേഖരങ്ങളും താഴ്ന്ന പ്രദേശങ്ങളും പൂര്‍ണമായും വെള്ളത്തിലാണ്.

Content Highlights: moovattupuzha

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented