വൈദ്യുതോത്പാദനം നിർത്തി; വെള്ളം കുറഞ്ഞു: മൂലമറ്റത്ത് ‘ചാകര’


മൂലമറ്റത്ത് കനാലിൽ നിന്ന്‌ മീൻപിടിക്കുന്നവർ | Photo: Mathrubhumi

മൂലമറ്റം : അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉത്പാദനം നിർത്തിയത് പ്രദേശവാസികൾക്ക് ‘ചാകര’യായി. വിവരമറിഞ്ഞെത്തിയവർക്കെല്ലാം ഇഷ്ടംപോലെ മീൻ കിട്ടി. ഞായറാഴ്ച രാവിലെ എട്ടുമണിക്കാണ് മൂലമറ്റത്തെ ആറ് ജനറേറ്ററുകളും പ്രവർത്തനം നിർത്തിയത്. അപ്പോൾത്തന്നെ വിവരമറിഞ്ഞവരെല്ലാം ആറ്റിലേക്കും കനാലിലേക്കും ഇറങ്ങി.

വൈദ്യുതി ഉത്പാദനത്തിനുശേഷം പുറത്തുവിടുന്ന വെള്ളം ടെയിൽ റേയ്‌സ് കനാലിലൂടെയാണ് പുറത്തേക്കുവരുന്നത്. ഈ വെള്ളം മൂലമറ്റം എ.കെ.ജി.കോളനിക്കടുത്ത് ത്രിവേണി സംഗമത്തിൽ നച്ചാറും വലിയാറുമായി കൂടിച്ചേർന്നാണ് തൊടുപുഴയാറായി മലങ്കര അണക്കെട്ടിലെത്തുന്നത്. കനാൽവഴിയുള്ള വെള്ളമാണ് ഇവിടത്തെ പ്രബല സ്രോതസ്സ്. അതിനാൽ, അവിടെനിന്നുള്ള വെള്ളം നിലയ്ക്കുമ്പോൾ മലങ്കര ജലയാശയത്തിന്റെ പരിസരപ്രദേശത്തെയാകെ ജലനിരപ്പ് താഴും. ഇതാണ് പ്രദേശത്തുള്ളവർക്ക് കൊയ്‌ത്താകുന്നത്. മൂലമറ്റത്തെ കനാൽമുതൽ കാഞ്ഞാർവരെയുള്ള ഭാഗത്ത് ജലനിരപ്പ് തീർത്തും കുറവായിരുന്നു. അതിനാൽ, വെള്ളത്തിലിറങ്ങിയവർക്കെല്ലാം യഥേഷ്ടം പുഴമീൻ കിട്ടി. കുറുവ, മ്ലാഞ്ഞിൽ, ആരോൻ, പൂളോൻ, പാറലോടി, പാറേക്കൂരി തുടങ്ങിയ വിവിധയിനങ്ങളാണ് ആളുകൾക്ക് കിട്ടിയത്. മൂലമറ്റത്ത് വൈദ്യുതി ഉത്‌പാദനം നിർത്തുമ്പോഴെല്ലാം ഇത്തരത്തിൽ മീൻ കിട്ടാറുണ്ട്. ഇതറിയാവുന്ന പരിസരവാസികൾ കോരുവലകളുമൊക്കെയായി എപ്പോഴും ഒരു കരുതലോടെയാണ് ഇരിക്കാറുള്ളത്. ഇവർക്കാണ് യഥേഷ്ടം മീൻ കിട്ടുന്നത്. പതിവായി ജലാശയത്തിൽനിന്ന്‌ മീൻപിടിച്ച്‌ വിൽക്കുന്നവരുണ്ട്. അവർക്കും വെള്ളം വറ്റിച്ചത് മെച്ചമുണ്ടാക്കി.വൈകീട്ട് മൂന്നരയോടെ വൈദ്യുതി ഉത്‌പാദനം പുനരാരംഭിച്ചു. എന്നിരുന്നാലും ആറ്‌ ജനറേറ്ററുകളും പൂർണതോതിൽ പ്രവർത്തനസജ്ജമാകാൻ മണിക്കൂറുകളെടുക്കും. ഇതറിയാവുന്നവർ ജലനിരപ്പ് അപകടകരമായി ഉയരുന്നതുവരെ ആറ്റിൽ മീനുകളുടെ പിന്നാലെയുണ്ടായിരുന്നു.

Content Highlights: moolamattom powerhouse fishing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented