ആറ് മാസമായി ചീഞ്ഞ ഇറച്ചിവില്‍പന; പരിശോധന നടത്തിയത് നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന്


അമൃത എ.യു.

പഴകിയ ഇറച്ചി പിടിച്ചെടുക്കുന്നു

​കൊച്ചി: കളമശ്ശേരിയിൽ നിന്ന് പിടിച്ചെടുത്ത അഞ്ഞൂറ് കിലോ പഴകിയ ഇറച്ചിയുടെ ഉറവിടംതേടി എറണാകുളം ന​ഗരസഭ ആരോ​ഗ്യവിഭാ​ഗം. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന് സൂക്ഷിച്ചിരുന്നതാണ് ഇറച്ചിയെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ആറ് മാസമായി ഇവിടെ നിന്ന് ഇറച്ചിവില്പന നടത്തുന്നുണ്ടെന്നും മലപ്പുറം സ്വദേശി ജുനൈസ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇറച്ചി സൂക്ഷിച്ചിരുന്നതെന്നും ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ താഹ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കളമശ്ശേരി ​ന​ഗരസഭയുടെ ആരോ​ഗ്യവിഭാ​ഗം നടത്തിയ പരിശോധനക്കിടെ 500 കിലോ പഴകിയ ഇറച്ചിയാണ് വീട്ടുമുറ്റത്തും തെങ്ങിൻചുവട്ടിലുമായി സൂക്ഷിച്ചിരുന്ന ഫ്രീസറുകളിൽ നിന്നും കണ്ടെത്തിയത്.

അതേസമയം, ലൈസൻസ് ഇല്ലാതെയാണ് ഇയാൾ ഇറച്ചി വില്പന നടത്തിയിരുന്നതെന്നാണ് ആരോ​ഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഉണ്ണിച്ചിറയിലുള്ള ഹോട്ടലിലേക്ക് ഇവിടെ നിന്ന് ഷവർമ ഉണ്ടാക്കി കൊണ്ടുപോയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ന​ഗരത്തിലെ ചെറുതും വലുതുമായ വിവിധ ഹോട്ടലുകളിലേക്കും മാസങ്ങളോളം പഴക്കമുള്ള ഇറച്ചി എത്തിച്ചിരുന്നതായാണ് വിവരം. ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന, ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഇറച്ചിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്. ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധംവമിച്ചുവെന്ന് പരിശോധന നടത്തിയ ഉദ്യോ​ഗസ്ഥർ പ്രതികരിച്ചു.

കളമശ്ശേരി ന​ഗരസഭ 20-ാം വാർഡിൽ എച്ച്എംടിക്ക് അടുത്ത കൈപ്പടമുകളിലെ വീട്ടില്‍ നിന്നാണ് 500 കിലോ ഫ്രീസറുകളില്‍ സൂക്ഷിച്ച പഴകിയ ഇറച്ചി പിടികൂടിയത്. ഈ വീടിന് സമീപത്തു നിന്ന് വൻ ദുർ​ഗന്ധം വമിച്ചതോടെ പരിസരവാസികൾ ബുധനാഴ്ച വൈകുന്നേരത്തോടെ ​ന​ഗരസഭയിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് രാവിലെ എട്ടരയോടെ കളമശ്ശേരി നഗരസഭയിലെ ആരോ​ഗ്യവിഭാ​ഗം ഉദ്യോ​ഗസ്ഥർ ഇവിടെ പരിശോധന നടത്തിയത്. വിവിധ സ്ഥാപനങ്ങളിൽ ജോലിചെയുന്ന അഞ്ച് പേരാണ് വീട്ടിൽ താമസിക്കുന്നത്. ഇറച്ചിക്ക് മാസങ്ങളോളം പഴക്കമുണ്ട്. ഷവർമ ഉണ്ടാക്കാനുപയോ​ഗിക്കുന്ന എണ്ണ അടക്കം പിടിച്ചെടുത്തെന്നും കളമശ്ശേരി ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എ. നിഷാദ് വ്യക്തമാക്കി.

പഴകിയ ഇറച്ചി സൂക്ഷിച്ചിരുന്നതിനും വില്പന നടത്തിയതിനും കണ്ടെത്തി നശിപ്പിച്ചതിനുൾപ്പെടെ ന​ഗരസഭ വലിയൊരു തുക ഫൈൻ ചുമത്തും. ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത് സംബന്ധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതെന്നും പോലീസിൽ പരാതി നൽകുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.

ഇറച്ചി വില്പന നടത്തിയ ജുനെെസിനെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. കൊച്ചി ന​ഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് ഇവിടെ നിന്ന് ഇറച്ചി കൊണ്ടുപോയിരുന്നതായി വിവരമുണ്ട്. ഉടമസ്ഥനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നും അതിനുശേഷം മാത്രമേ ഇയാൾ എവിടെയൊക്കെയാണ് വില്പന നടത്തിയതെന്നുള്ള വിവരം ലഭ്യമാവുകയുള്ളൂവെന്നും കളമശ്ശേരി ന​ഗരസഭാ ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർ പറ‍‍ഞ്ഞു.

Content Highlights: Months old rotten meat seized in kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented