എടവപ്പാതി 27-ന് എത്തും: ഇന്ന് ഒമ്പതുജില്ലകളില്‍ മഞ്ഞജാഗ്രത; കേരളത്തില്‍ കനത്തമഴ തുടരും


അടുത്ത നാലുദിവസവും മഴ തുടരും.

പ്രതീകാത്മകചിത്രം| Photo: Mathrubhumi

തിരുവനന്തപുരം: എടവപ്പാതി അഥവാ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇത്തവണ മേയ് 27-ന് എത്തുമെന്ന് കാലാവസ്ഥാവകുപ്പ്. നാലുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ട്.

ജൂണ്‍ ഒന്നിനാണ് സാധാരണമായി കാലവര്‍ഷം കേരളത്തിലെത്തുന്നത്. അന്തമാനില്‍ ഇത്തവണ ഒരാഴ്ച നേരത്തേ കാലവര്‍ഷം എത്തുമെന്ന് കഴിഞ്ഞദിവസം കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു. കേരളത്തില്‍ കാലവര്‍ഷത്തിന്റെ നേരത്തേയുള്ള വരവിന് സാഹചര്യങ്ങള്‍ അനുകൂലമായതിനാല്‍ ഇത്തവണ അതുസംബന്ധിച്ച പ്രവചനവും നേരത്തേയാക്കി.

ഭൂമധ്യരേഖ കടന്നുള്ള കാറ്റിന്റെ വരവിന് ശക്തികൂടിയതിനാല്‍ കേരളത്തില്‍ ഇപ്പോള്‍ പലയിടത്തും ശക്തമായ മഴ ലഭിക്കുന്നുണ്ട്. അടുത്ത നാലുദിവസവും മഴ തുടരും. കനത്തമഴ പ്രതീക്ഷിക്കുന്ന ജില്ലകളില്‍ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.

മഞ്ഞജാഗ്രത

ശനിയാഴ്ച ഒമ്പതുജില്ലകളില്‍ -തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം.

ഞായറാഴ്ച 10 ജില്ലകളില്‍ -തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

Content Highlights: southwest monsoon IMD

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022

More from this section




Most Commented