ലോക്‌നാഥ് ബെഹറ, മനോജ് എബ്രഹാം, മോൻസൺ മാവുങ്കൽ
തൃശൂര്‍: പുരാവസ്തു തട്ടിപ്പില്‍ ഉന്നത പോലീസ് മേധാവികളെ പ്രതിചേര്‍ക്കണമെന്ന് ബിജെപി വാക്താവ് ബി.ഗോപാലകൃഷ്ണന്‍. മോണ്‍സന്റെ മ്യൂസിയത്തില്‍ പോയി ഇരുന്നും നിന്നും കിടന്നും ഫോട്ടോക്ക് പോസ് ചെയ്ത ഉന്നത പോലീസ് മേധാവികള്‍ ഗുരുതരമായ കൃത്യനിര്‍വ്വഹണ ലംഘനമാണ് നടത്തിയിരിക്കുന്നത്. മോണ്‍സന്റെ പുരാവസ്തു സാമഗ്രികള്‍ ഒറിജിനല്‍ ആണന്ന് മ്യൂസിയം കാണാന്‍ പോയപ്പോള്‍ ധാരണ ഉണ്ടായിരുന്നുവെങ്കില്‍ മുന്‍ ഡിജിപിയും ഇന്നത്തെ എഡിജിപിയും നിയമപ്രകാരം ജില്ലാ കളക്ടറെ വിവരം അറിയിക്കുകയോ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയെ അറിയിക്കുകയോ വേണമായിരുന്നുവെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
പെര്‍മിറ്റും ലൈസന്‍സും ഉണ്ടോ എന്ന് അന്വേഷിക്കണമായിരുന്നു. ഇതൊന്നും ചെയ്യാതെ ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്കിലിടുമ്പോള്‍ തട്ടിപ്പുക്കാരന് നിയമസാധുത ഉണ്ടാക്കാന്‍ കൂട്ടുനിന്നു എന്ന് ഉറപ്പാണ്. അഥവാ ഇത് ഒറിജനല്‍ അല്ല എന്ന് ഈ പോലീസ് സംഘത്തിന് തോന്നിയിരുന്നങ്കില്‍ ഇവര്‍ തട്ടിപ്പിന് കൂട്ട് നിന്നോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
രണ്ടായാലും ഈ പോലീസ് സംഘം മോണ്‍സന്റെ സഹായികളായി ഗുരുതരമായ കൃത്യവിലോപം നടത്തിയിരിക്കുന്നു. ഇന്ത്യയിലെ നിലവിലുള്ള പുരാവസ്തു നിയമം അറിയാത്തവരാണ് ഉന്നത പോലീസ് സംഘം എന്ന് കരുതിക്കൂടാ. മാത്രമല്ല 2018 മുതല്‍ 2020 വരെ മോണ്‍സനെതിരെ കിട്ടിയ എല്ലാ തെളിവുകളും പരവതാനിക്കടിയില്‍ തള്ളാനാണ് ഈ പോലീസ് സംഘം ശ്രമിച്ചത്.
അതുകൊണ്ടുതന്നെ അഭ്യന്തര വകുപ്പ് ഈ തട്ടിപ്പുക്കാരനെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നൊ എന്നും അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ വകുപ്പ് എന്തുകൊണ്ട് ഇത്രയും നാള്‍ മോണ്‍സന് എതിരായ പരാതികളില്‍ നടപടി എടുത്തില്ല എന്നതും പൊതുസമൂഹത്തിന് അറിയേണ്ടതുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..