ലോക്‌നാഥ് ബെഹ്‌റ
കൊച്ചി: തട്ടിപ്പുവീരന്‍ മോണ്‍സണ്‍ മാവുങ്കലുമായുള്ള അടുപ്പത്തിന്റെ പേരില്‍ വിവാദത്തിലായ മുന്‍ പോലീസ് മേധാവിയും കൊച്ചി മെട്രോ എം.ഡിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയിലെന്ന് അദ്ദേഹത്തിന്റെ ഓഫീസ്. മൂന്ന് ദിവസമായി അദ്ദേഹം ഓഫീസില്‍ വരുന്നില്ലെന്നും അവധിയിലാണെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കുന്ന വിവരം. വിവാദത്തെ തുടര്‍ന്ന് കേസന്വേഷണം പൂര്‍ത്തിയാകുന്നത് വരെയെങ്കിലും ബെഹ്റയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയിലാണ് അദ്ദേഹം അവധിയിലാണെന്ന വിവരം പുറത്തുവരുന്നത്.
വിവാദങ്ങള്‍ക്കു ശേഷം ഇതുവരെയും ബെഹ്‌റ ഓഫീസില്‍ എത്തിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി മെട്രോയുടെ ഓഫീസിലെത്തിയത്.
ബെഹ്റയും എ.ഡി.ജി.പി. മനോജ് എബ്രഹാമും മോണ്‍സന്റെ വീട്ടില്‍ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ 'ബീറ്റ് ബുക്ക്' മോണ്‍സന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചത് ബെഹ്റയുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന വിവരവും പുറത്തുവന്നത്
സാധാരണയായി ധനകാര്യ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, പ്രധാന കവലകള്‍ എന്നിവിടങ്ങളിലാണ് ബീറ്റ് ബുക്ക് വെക്കാറുള്ളത്. വ്യക്തികളുടെ വീടുകള്‍ക്കുമുന്നില്‍ വെക്കാറില്ല. വിവാദമായതോടെ പോലീസ് ഇതെടുത്തുമാറ്റുകയും ചെയ്തിരുന്നു.
Content Highlights: Monson Mavunkal case, Loknath behera, Kochi Metro
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..