മോൻസൺ മാവുങ്കൽ, മോഹൻലാൽ | ഫോട്ടോ: മാതൃഭൂമി
കൊച്ചി: പുരാവസ്തുതട്ടിപ്പിലൂടെ കോടികൾ തട്ടിയ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ മോഹൻലാലിന് ഇ.ഡി. (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസിൽ ഹാജരാകണം. മോൻസൺ കേസിനുപുറമേ മറ്റൊരു കേസിലും മോഹൻലാലിന്റെ മൊഴിയെടുക്കും.
പുരാവസ്തുതട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇ.ഡി.ക്ക് മൊഴി ലഭിച്ചിരുന്നു. മോൻസണുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി.
മോൻസൺ കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽക്കൂടി മോഹൻലാലിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്നാണ് സൂചന. മോൻസൺ കേസിൽ ഐ.ജി. ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നൽകിയിരുന്നു.
Content Highlights: Enforcement Directorate to interrogate actor Mohanlal in Monson mavunkal case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..