മോൻസൺ മാവുങ്കൽ
കൊച്ചി: മോൻസൺ മാവുങ്കൽ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം യോഗം ചേരുന്നു. ക്രൈംബ്രാഞ്ച് ഐ ജി സ്പർജ്ജൻ കുമാർ കൊച്ചിയിലെത്തിയാണ് യോഗം ചേരുന്നത്.
മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ, ഫോൺരേഖകൾ, സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ഇടപെടലുകൾ എന്നിവയെല്ലാം വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചേരുന്നത്. കൂടാതെ എച്ച് എസ് ബി സി ബാങ്കുമായി ബന്ധപ്പെട്ട വ്യാജരേഖ നിർമിച്ചത് ആരാണ് എന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. സാമ്പത്തിക ക്രമക്കേടുകൾക്ക് സഹായം നൽകിയതിൽ ആർക്കൊക്കെ പങ്കുണ്ട് എന്ന കാര്യങ്ങളും അന്വേഷണ സംഘത്തിന്റെ പരിധയിലുണ്ട്.
മോൻസൺ മാവുങ്കൽ തട്ടിപ്പിനുള്ള മറയായാണ് കലിംഗ കല്യാൺ ഫൗണ്ടേഷൻ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം എത്രയും വേഗത്തിൽ പൂർത്തിയാക്കുന്നതിനായി പത്ത് പേരെക്കൂടി ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഹൈടെക് സെൽ എസ് എച്ച് ഒയെക്കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നത്.
Content Highlights:Monson case crime branch investigation team joins the meeting
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..