പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
വളാഞ്ചേരി: പ്ലസ് വണ്‍ പരീക്ഷ നടക്കുന്നതിനിടെ ഉത്തരക്കടലാസിലും ചോദ്യപേപ്പറിലും കുരങ്ങന് മൂത്രമെഴിച്ചതിനാല്‍ പരീക്ഷ വീണ്ടും എഴുതാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥിനി.
എടയൂര്‍ മാവണ്ടിയൂര്‍ ബ്രദേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി കെ.ടി. ഷിഫ്ലയാണ് പരാതി നല്‍കിയത്. ജൂണ്‍ 24-ന് പ്ലസ്വണ് ബോട്ടണി പരീക്ഷ നടക്കുന്നതിന് ഇടയിലാണ് സംഭവം.
മൂത്രമായതോടെ തന്റെ ചോദ്യപേപ്പറും ഉത്തരക്കടലാസും നനഞ്ഞു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇത് സംഭവിച്ചത്.
സംഭവം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും അനുകൂല നിലപാട് ലഭിക്കാത്തതിനാലാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് പരാതി നല്‍കുന്നതെന്ന് ഷിഫ്ലയും പിതാവ് ഹബീബ് റഹ്മാനും പറഞ്ഞു. എന്നാല്‍ ആര്‍ക്കും ഇതുമായി ബന്ധപ്പെട്ട പരാതി കൃത്യസമയത്ത് ലഭിച്ചിട്ടില്ലെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.
Content Highlights: monkey peed on the answer sheet; The student wants to retake the exam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..