-
കൊച്ചി: പത്തു കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻമന്ത്രിയും എംഎൽഎയുമായ വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി. പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു.
നോട്ട് നിരോധനകാലത്ത് തന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്റെ അക്കൗണ്ട് വഴി ഇബ്രാഹിംകുഞ്ഞ് പത്തുകോടി രൂപ വെളുപ്പിച്ചെന്നാണ് കേസ്. ഗിരീഷ് ബാബുവെന്ന ആളാണ് പരാതിക്കാരൻ. പാലാരിവട്ടം പാലം അഴിമതിയിലൂടെ കിട്ടിയ പണമാണ് ഇങ്ങനെ വെളുപ്പിച്ചതെന്നാണ് ഗിരീഷ് ബാബുവിന്റെ വാദം.
പരാതിയിൽ പറയുന്ന ആരോപണങ്ങളിലെല്ലാം അന്വേഷണം നടത്താമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. എൻഫോഴ്സ്മെന്റിന് പുറമേ വിജിലൻസും കേസ് അന്വേഷിക്കുന്നുണ്ട്. കേസിൽ വിജിലൻസ് കണ്ടെത്തിയ രേഖകൾ എൻഫോഴ്സ്മെന്റിന് കൈമാറാനും കോടതി നിർദേശിച്ചു.
കേസിൽ വിജിലൻസും എൻഫോഴ്സ്മെന്റും ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന മാധ്യമസ്ഥാപനത്തിൽ വിജിലൻസ് റെയ്ഡ് നടത്തുകയും ചെയ്തു. ഇബ്രാഹിംകുഞ്ഞിന്റെ ആസ്തിവിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..