തിരുവല്ല: ലൈംഗിക പീഡനത്തിന് ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരേ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍, ഡിവൈഎഫ്‌ഐ നേതാവ് നാസര്‍ എന്നിവരാണ് പ്രധാന പ്രതികള്‍. സിപിഎം മുന്‍ വനിതാ നേതാവാണ് പരാതിക്കാരി. കാറില്‍ വിളിച്ചുകയറ്റി ശീതളപാനീയത്തില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കി മയക്കി പീഡിപ്പിച്ചുവെന്നാണ് പരാതി. 

2021 മെയ് മാസത്തിലാണ് സംഭവം നടന്നത്. ലൈംഗികമായി പീഡിപ്പിച്ച് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്നാണ് പരാതി. കോട്ടാലി ബ്രാഞ്ച് സെക്രട്ടറിസജിമോന്‍, ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് നാസര്‍ എന്നിവര്‍ക്കെതിരേയാണ് പരാതി ലഭിച്ചിരിക്കുന്നത്.

തിരുവല്ല പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.  

കേസില്‍ മറ്റ് പത്ത് പേര്‍ കൂടിയുണ്ട്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്. വനിതാ നേതാവിന്റെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവല്ല പോലീസ് വ്യക്തമാക്കി. 

Content Highlights: Molestation case against CPIM Kottali Branch Secretary