ആലുവ: മൊഫിയയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ ചര്‍ച്ചയില്‍ സി.ഐ. സി.എല്‍. സുധീറിന് ഗുരുതര പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആലുവ ഡിവൈ.എസ്.പി. പി.കെ. ശിവന്‍കുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല.

ചൊവ്വാഴ്ച രാത്രി നല്‍കിയ റിപ്പോര്‍ട്ടില്‍ സി.ഐ.ക്ക് ക്ലീന്‍ ചിറ്റാണ് ഡിവൈ.എസ്.പി. നല്‍കിയത്. എന്നാല്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് എസ്.പി. കെ. കാര്‍ത്തിക് വീണ്ടും ആവശ്യപ്പെട്ടു. 

ചെറിയ തെറ്റുകള്‍ മാത്രമാണ് സി.ഐ.യുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ബുധനാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതി സി.ഐ.ക്കു മുന്‍പില്‍ വെച്ച് ഭര്‍ത്താവിനെ തല്ലിയതോടെ ശാസിക്കുകയാണുണ്ടായത്. തിങ്കളാഴ്ച വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനിലെത്തിയവരോട് സംസാരിച്ചാണ് ഡിവൈ.എസ്.പി. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Content Highlights: mofia's death-aluva easr ci-Investigation report