സി.ഐ. സുധീർ സ്ഥിരം പ്രശ്നക്കാരന്‍; ഉത്ര കേസിലടക്കം ഗുരുതര വീഴ്ച, പലതവണ അച്ചടക്ക നടപടി നേരിട്ടു


കണ്ണന്‍ നായര്‍/ മാതൃഭൂമി ന്യൂസ്

ഉത്ര, മൊഫിയ, സി.ഐ സുധീർ

കൊച്ചി: ആലുവയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ യുവതിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിന് വിധേയനായ സി.ഐ നേരത്തേയും അച്ചടക്ക നടപടി നേരിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അഞ്ചല്‍ സി.ഐ ആയിരിക്കെയാണ് സുധീര്‍ നടപടി നേരിട്ടിട്ടുള്ളത്. അഞ്ചല്‍, കടക്കല്‍ സ്റ്റേഷനുകളില്‍ എസ്.ഐ ആയും സി.ഐ ആയും ജോലി ചെയ്തുവരുമ്പോള്‍ ആള്‍ക്കാരോട് മോശമായി പെരുമാറിയതടക്കം നിരവധി ആരോപണങ്ങള്‍ ഉണ്ടാവുകയും നടപടി നേരിടുകയും ചെയ്തിട്ടുണ്ട്.

കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസിലും മറ്റൊരു കേസിലും ഗുരുതര വീഴ്ച വരുത്തിയതിന് ആഭ്യന്തര അന്വേഷണം നേരിട്ടിരുന്നു. ഉത്ര വധക്കേസിന്റെ പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ എസ്.ഐ, എ.എസ്.ഐ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ വിലക്കെടുക്കാതെ അലംഭാവം കാണിച്ചെന്ന് പരാതിയുണ്ടായിരുന്നു. കൃത്യമായി വിവരശേഖരണം നടത്തിയിരുന്നില്ല. തുടര്‍ന്നാണ് ഉത്രയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയത്.



ഉത്ര മരിച്ച ദിവസം എ.എസ്.ഐ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്നാണ് പാമ്പിനെ കത്തിച്ച് കളയാതെ കുഴിച്ചിടുകയും ഉത്രയുടെ രക്തം രാസ പരിശോധനക്ക് അയക്കുകയും ചെയ്തത്. ഇക്കാര്യങ്ങള്‍ അന്നത്തെ സി.ഐ ആയിരുന്ന സുധീറിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും അദ്ദേഹം മുഖവിലക്കെടുത്തില്ല. പിന്നീട് ക്രൈംബ്രാഞ്ച് സംഘം ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോവുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അഞ്ചലില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ സംഭവത്തിലും സുധീറിന് വീഴ്ചകള്‍ സംഭവിച്ചതായി പരാതി ഉയർന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ സി.ഐയുടെ ഒപ്പ് ആവശ്യമാണ്. ഈ സമയത്ത് തന്റെ വീടുപണി നടക്കുന്ന സ്ഥലത്താണ് സി.ഐ സുധീര്‍ ഉണ്ടായിരുന്നത്. ഇതിനായി ദമ്പതികളുടെ മൃതദേഹം 17 കിലോമീറ്റര്‍ അകലെയുള്ള സിഐയുടെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അന്ന് കൊല്ലം റൂറല്‍ എസ്.പി ആയിരുന്ന ഹരിശങ്കര്‍ സുധീറിന് ലോ ആന്‍ഡ് ഓര്‍ഡറില്‍ ജോലി നല്‍കരുതെന്നും സസ്പെന്‍ഷന്‍ നല്‍കണമെന്നും റിപ്പോർട്ട് നല്‍കി. എന്നാല്‍ ഇയാളെ എറണാകുളം റൂറലിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.

അഞ്ചല്‍ സ്റ്റേഷനില്‍ സി.ഐ ആയിരിക്കുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പരാതിയുമായി എത്തിയപ്പോള്‍ പരാതി സ്വീകരിക്കാതെ സ്റ്റേഷന്‍ കഴുകിക്കുകയും പരിസരം വൃത്തിയാക്കിക്കുകയും ചെയ്തിരുന്നു. ശേഷം വൈകുന്നേരമാണ് അവരെ മടക്കി അയച്ചത്. ഈ സംഭവത്തിലും പരാതി ഉയർന്നതോടെ സുധീറിന് താക്കീത് ലഭിച്ചിരുന്നു.

Content Highlights: Mofia Parveen Suicide Case, CI Sudheer, Uthra murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented