മോദി, അമിത്ഷാ സന്ദർശനം: രാഷ്ട്രീയനേട്ടമാക്കാൻ ബി.ജെ.പി; സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും


കെ. പത്മജൻ

പ്രധാനമന്ത്രി മോദി, അമിത് ഷാ |ഫോട്ടോ:ANI

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കേരള സന്ദർശനങ്ങൾ രാഷ്ട്രീയനേട്ടമാക്കാനൊരുങ്ങി ബി.ജെ.പി.

ഹൈദരാബാദിൽച്ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായി പ്രത്യേക പദ്ധതിതന്നെ തയ്യാറാക്കിയിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിനായി സ്വീകരിക്കേണ്ട തന്ത്രങ്ങൾ നടപ്പാക്കുന്നതിനായുള്ള നടപടികളും ആരംഭിച്ചു. പ്രധാനപ്പെട്ട ആറു മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിമാർക്കുതന്നെ ചുമതലനൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് തീരുമാനം. ‘കേരള പാക്കേജി’ന് ആവേശം പകരുന്നതാവും നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും വരവെന്ന് നേതാക്കൾ പ്രതീക്ഷിക്കുന്നത്.

പ്രാധാനമന്ത്രിയുടെ ആദ്യം നിശ്ചയിച്ച പരിപാടിയിൽ കേരളത്തിലെത്തി വിമാനവാഹിനി രാജ്യത്തിന് സമർപ്പിക്കലും റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനങ്ങളും മാത്രമാണുണ്ടായിരുന്നത്. എന്നാൽ, മോദിയെത്തുമ്പോൾ അത് ഗുണകരമായി ഉപയോഗിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പൊതുസമ്മേളനം സംഘടിപ്പിക്കാൻ പാർട്ടി നേതൃത്വം ഒടുവിൽ തീരുമാനിച്ചത്. പൊതുസമ്മേളനത്തിനുശേഷം കോർ കമ്മിറ്റി യോഗമുണ്ടാവും. രണ്ട്, മൂന്ന് തീയതികളിൽ കേരള സന്ദർശനം നടത്തുന്ന അമിത്ഷായുടെ വരവ് വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ, നെഹ്രുട്രോഫി വള്ളംകളിയിൽ അദ്ദേഹം പങ്കെടുക്കുന്നത് ഒഴിവാക്കി. കേന്ദ്രമന്ത്രിയെന്നനിലയിൽ പരിപാടിയിൽ പങ്കെടുക്കുന്നതിൽ കുഴപ്പമില്ലെങ്കിലും അത്‌ തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കുമെന്ന സന്ദേശമാണ് നേതൃത്വത്തിന് ലഭിച്ചത്.

ബി.ജെ.പി. സ്വീകരണ സമ്മേളനം; പ്രധാനമന്ത്രി പ്രസംഗിക്കും
കൊച്ചി: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി.ജെ.പി. കേരള ഘടകം വ്യാഴാഴ്ച സ്വീകരണം നല്‍കും. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമെന്ന് ബി.ജെ.പി. അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് നാലിന് വിമാനത്താവളത്തില്‍ ഇറങ്ങുന്ന മോദിയെ നേതാക്കള്‍ സ്വീകരിക്കും. കാര്‍ഗോ ടെര്‍മിനലിനടുത്ത് ഒരുക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പതിനായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കും.

കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിമുഖത കാട്ടുകയാണ്. ചില പദ്ധതികള്‍ പേരുമാറ്റി സ്വന്തമാക്കുകയാണ്. കേരളം ഇതുപോലെ സാമ്പത്തികമായി തകര്‍ന്ന കാലമില്ല. കേന്ദ്രം നല്‍കുന്ന തുക പോലും കെടുകാര്യസ്ഥതമൂലം വേണ്ട രീതിയില്‍ ചെലവഴിക്കുന്നില്ല. കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ബി.ജെ.പി. രംഗത്തിറങ്ങുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രധാനമന്ത്രി ആദിശങ്കരന്റെ ജന്മനാടായ കാലടിയില്‍ വരുന്നത് കേരളത്തിന്റെ സാംസ്‌കാരിക തനിമ വീണ്ടെടുക്കാനുള്ള ശ്രമത്തിന് കരുത്തുപകരും.

ചരിത്രത്തിന്റെ അപനിര്‍മിതിയിലൂടെ നവോത്ഥാന നായകന്‍മാരെ കമ്മ്യൂണിസ്റ്റുകാര്‍ വികലമാക്കിയിരിക്കുകയാണ്. ബി.ജെ.പി. ഇത് തുറന്നു കാണിക്കും. തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കുന്നത് ഇതിനുവേണ്ടിയാണ്. മുസ്ലിം മതമൗലികവാദികളെ പേടിച്ചിട്ടാണ് സര്‍ക്കാര്‍ തിരൂരില്‍ പ്രതിമ സ്ഥാപിക്കാന്‍ തയ്യാറാവാത്തതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യസമരത്തെ പോലെ തന്നെ വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങളിലും കമ്യൂണിസ്റ്റുകാര്‍ക്ക് ഒരു പങ്കുമില്ല. അതിനെക്കുറിച്ച് ചര്‍ച്ചയ്ക്ക് ബി.ജെ.പി. ഒരുക്കമാണ്. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയില്‍ സംസ്ഥാനത്തെ ഒരു മന്ത്രിപോലും പങ്കെടുക്കാത്തത് ഓണത്തോടുള്ള ഇടതുപക്ഷത്തിന്റെ നിഷേധ നിലപാടാണ് തെളിയിക്കുന്നത്.

തൃക്കാക്കരയപ്പന്റെ ക്ഷേത്രത്തോടും സര്‍ക്കാരിന് അവഗണനയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ ഗതാഗത നിയന്ത്രണം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനം മൂലം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ നഗരത്തിലും നഗരത്തിന്റെ പശ്ചിമ മേഖലകളിലും ഗതാഗത നിയന്ത്രണവും പാർക്കിങ്‌ നിരോധനവും ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. ആലുവ മുതൽ ഇടപ്പള്ളി വരെയും പാലാരിവട്ടം ജങ്‌ഷൻ, വൈറ്റില, കുണ്ടന്നൂർ, തേവര ഫെറി ജങ്‌ഷൻ, ബി.ഒ.ടി. ഈസ്റ്റ്, ഐലൻഡ്‌ താജ് ഹോട്ടൽ വരെയും വെണ്ടുരുത്തി പാലം, കഠാരി ബാഗ്, തേവര ജങ്ഷൻ, രവിപുരം എന്നിവിടങ്ങളിലുമായിരിക്കും ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും.

വ്യാഴാഴ്ച കണ്ടെയ്‌നർ റോഡിലും വെള്ളിയാഴ്ച പാലാരിവട്ടം മുതൽ ബാനർജി റോഡ്, ബി.ഒ.ടി. ഈസ്റ്റ്് വരെയും ഉച്ചയ്ക്ക് ഒരു മണിവരെ കർശനമായി ഗതാഗതം നിയന്ത്രിക്കും. ഇൗ സമയം ഈ വഴി വരുന്ന വാഹനങ്ങൾ വഴിതിരിച്ചു വിടും. നഗരത്തിൽനിന്ന് കൊച്ചിക്ക് പോകേണ്ട ചെറുവാഹനങ്ങൾ വൈപ്പിൻ ജങ്കാർ സർവീസ് പ്രയോജനപ്പെടുത്തണം. പ്രധാനമന്ത്രി കടന്നുപോകുന്ന റോഡുകളുടെ വശങ്ങളിൽ താമസിക്കുന്നവർ നിയന്ത്രണങ്ങളുള്ള സമയത്ത് വാഹനങ്ങൾ റോഡിൽ ഇറക്കാതെ ശ്രദ്ധിക്കണമെന്നും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.

Content Highlights: Modi, Amit Shah visit: BJP to make political gains


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented